ജോ ബൈഡൻ പ്രസിഡന്റ് പദത്തിൽ 40 ശതമാനവും അവധിയിലെന്ന് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: തന്റെ പ്രസിഡൻഷ്യൽ കാലയളവിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കാലാവധിയുടെ 40 ശതമാനവും അവധിയിലായിരുന്നുവെന്ന് റിപ്പോർട്ട്. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി അടുത്തിടെ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രസിഡന്റായ നാല് വർഷത്തിനുള്ളിൽ അദ്ദേഹം എടുത്ത അവധി ദിനങ്ങളുടെ എണ്ണം 532 ആണ്. അദ്ദേഹം ഓഫിസിൽ ചെലവഴിക്കേണ്ട സമയത്തിന്റെ ഏകദേശം 40 ശതമാനം വരും ഇത്.
ബൈഡന്റെ അവധിക്കാലം മുൻ യു.എസ്. പ്രസിഡന്റുമാരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം മുൻഗാമികളേക്കാൾ കൂടുതൽ സമയം എടുത്തതായി വ്യക്തമാകുന്നു.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രസിഡന്റ് കാലത്ത് 26 ശതമാനം സമയം വ്യക്തിഗത യാത്രകൾക്കായി ചെലവഴിച്ചപ്പോൾ ബൈഡന്റേത് 40 ആയിരുന്നു. റൊണാൾഡ് റീഗനും ബറാക് ഒബാമയും അവരുടെ രണ്ട് തവണയായുള്ള പ്രസിഡന്റ് കാലയളവിൽ വെറും 11 ശതമാനം മാത്രമാണ് അവധിയെടുത്തത്.
ശരാശരി അമേരിക്കക്കാരന് പ്രതിവർഷം ലഭിക്കുന്ന അവധികളുടെ 11 എണ്ണം മാത്രമാണ്. ട്രംപിന്റെ എതിരാളികൾ ഇത് തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നുമുണ്ട്. അമേരിക്കയും ലോകവും കത്തിക്കയറുമ്പോൾ ബൈഡൻ കടൽത്തീരത്ത് കസേരയിൽ കിടന്നുറങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വിലക്കയറ്റം, അതിർത്തി സുരക്ഷ, അന്താരാഷ്‌ട്ര സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ പ്രസിഡന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർ നിർദേശിക്കുന്നു. എന്നാൽ അവധിയിലായിരിക്കുമ്പോൾ പോലും പ്രസിഡന്റ് ‘വിളി’പ്പുറത്തുണ്ടാവുമെന്നാണ് ബൈഡന്റെ അനുയായികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.