50 ലക്ഷം ഡോളർ തട്ടിയെടുത്ത കേസ്: ഇന്ത്യൻവംശജനായ അഭിഭാഷകൻ അറസ്റ്റിൽ
text_fieldsന്യൂയോർക്: ഇന്ത്യൻ കമ്പനിയിൽനിന്ന് 50 ലക്ഷം ഡോളർ തട്ടിയെടുത്ത ഇന്ത്യൻവംശജനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. അഭിജിത് ദാസ് എന്നയാളാണ് അറസ്റ്റിലായത്. അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് മുമ്പ് മത്സരിച്ചിട്ടുള്ള ഇയാൾ കക്ഷികളുടെ ഫണ്ട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായും പരാതിയുണ്ട്.
ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ വിതരണംചെയ്ത ഇന്ത്യൻ കമ്പനിയെയും ഉടമകളായ ഇരട്ട സഹോദരങ്ങളെയുമാണ് ഇയാൾ കബളിപ്പിച്ചത്. ഈ സ്ഥാപനത്തിന് നിയമോപദേശം നൽകിയിരുന്നത് ഇയാളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.