Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 11:02 AM GMT Updated On
date_range 10 Aug 2022 11:02 AM GMTഗ്രീസിൽ ബോട്ട് മുങ്ങി 50 അഭയാർഥികളെ കാണാതായി
text_fieldsbookmark_border
ആതൻസ്: ഗ്രീസിലെ ഈജിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി. 29 പേരെ രക്ഷപ്പെടുത്തിയതായി തീരദേശ സേന അറിയിച്ചു. 80 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
മണിക്കൂറിൽ 50 കി.മി വേഗതയിൽ വീശുന്ന കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. നാലു കപ്പലുകളും തീരരക്ഷ സേനയുടെ ഒരു ബോട്ടും ഗ്രീക്ക് സേനയുടെ ഹെലികോപ്ടറും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. ആഫ്രിക്കയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള അഭയാർഥികൾ കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി ഗ്രീസ് വഴിയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story