പാകിസ്താനിൽ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; 50 പേർ അറസ്റ്റിൽ
text_fieldsലാഹോർ: പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ ജില്ലയിൽ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയടക്കം 50 പേർ അറസ്റ്റിൽ. രാജ്യത്ത് ന്യൂനപക്ഷ ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാറിെൻറ വീഴ്ചയിൽ സുപ്രീംകോടതി താക്കീത് നൽകിയതിനു പിന്നാലെയാണ് അറസ്റ്റ്.
ക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ട് 150 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മതപാഠശാലയിൽ മൂത്രമൊഴിച്ചുവെന്നാരോപിച്ച് ഹിന്ദുമത വിശ്വാസിയായ എട്ടു വയസ്സുകാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ക്ഷേത്രം ആക്രമിക്കപ്പെട്ടത്. ക്ഷേത്രം എത്രയും പെട്ടെന്ന് പുനർനിർമിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാൻ ബസ്ദർ ട്വീറ്റ് ചെയ്തു.
അറസ്റ്റിലായ ചിലരുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. ക്ഷേത്രം ആക്രമിച്ചതിനെ അപലപിച്ച് പാക് പാർലമെൻറ് പ്രമേയം അവതരിപ്പിച്ചിരുന്നു. ആക്രമികൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും ഉറപ്പുനൽകി. സംഭവത്തിൽ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.