യൂട്യൂബ് ചലഞ്ച്: ലൈവായി ഒന്നര ലിറ്റർ മദ്യം കഴിച്ച 60കാരൻ മരിച്ചു
text_fieldsമോസ്കോ: യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്ത് ലൈവായി മദ്യം കഴിക്കുന്ന ചലഞ്ച് ഏറ്റെടുത്ത 60കാരനായ റഷ്യൻ പൗരൻ കാഴ്ചക്കാർ നോക്കി നിൽക്കേ കുഴഞ്ഞുവീണ് മരിച്ചു.
ഒന്നര ലിറ്റർ വോഡ്ക കഴിച്ച ശേഷമാണ് ഇയാൾ മരിച്ച് വീണത്. മദ്യം കഴിക്കുന്ന ചലഞ്ചിൽ പങ്കെടുക്കാനായി 'ഗ്രാൻഡ്ഫാദർ' എന്ന പേരിൽ അറിയപ്പെടുന്ന യൂറി ഡഷ്കീന് യൂട്യൂബർ പണം വാഗ്ദാനം നൽകിയിരുന്നതായി ദ ഇൻഡിപെൻഡെന്‍റ് റിപ്പോർട്ട് ചെയ്തു. വിഡിയോ വൈറലായി മാറിയാലാണ് പണം നൽകുകയെന്ന് ഇയാൾ പറഞ്ഞിരുന്നുവത്രെ.
മദ്യമോ ഹോട് സോസോ കഴിക്കാനായാണ് യൂട്യൂബർ ഇയാളെ വെല്ലുവിളിച്ചത്. എന്നാൽ ഒന്നര ലിറ്റർ വോഡ്ക കുടിച്ചതിന് പിന്നാലെ ഇയാൾ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നുെവന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് ശാരീരികാസ്വസ്തഥകൾ അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും ആളുകൾ ലൈവായി കാണുന്നുണ്ടായിരുന്നു.
സ്മോളൻസ്ക് നഗരത്തിൽ കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൽ അധികാരികൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ആളുകൾക്ക് പണം വാഗ്ദാനം ചെയ്ത് നടത്തുന്ന ഇത്തരം അഭ്യാസങ്ങളും ചലഞ്ചുകളും 'ട്രാഷ് സ്ട്രീംസ്' അല്ലെങ്കിൽ 'ത്രാഷ് സ്ട്രീംസ്' എന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാർക്ക് മുന്നിൽ തത്സമയം അവതരിപ്പിക്കുന്ന ഇത്തരം ചലഞ്ചുകൾ ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്.
സോഷ്യൽ മീഡിയയിൽ അക്രമങ്ങൾക്ക് വഴിമരുന്നിടുന്ന ഇത്തരം ചലഞ്ചുകൾ നിരോധിക്കണമെന്ന് റഷ്യൻ സെനറ്റർ അലക്സി പുഷ്കോവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.