റഷ്യൻ സേനയിൽ 600 നേപ്പാളികളും; പലർക്കും നാട്ടിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് റഷ്യൻ അംബാസഡർ
text_fieldsകാഠ്മണ്ഡു: നിയമവിരുദ്ധമായി റഷ്യയിലെത്തി സൈനിക ജോലി സ്വീകരിച്ച നേപ്പാൾ പൗരന്മാർ തിരിച്ചുവരാൻ വിസമ്മതിക്കുന്നതായി നേപ്പാളിലെ റഷ്യൻ അംബാസഡർ അലക്സി നോവികോവ്. റഷ്യൻ സേനയിലെ നേപ്പാൾ പൗരന്മാർക്ക് സുരക്ഷിതമായി മടങ്ങിവരാൻ സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് മറുപടിയിലാണ് പ്രതികരണം.
യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ മാത്രം 19 നേപ്പാൾ പൗരന്മാർ റഷ്യൻനിരയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അനധികൃത മാർഗങ്ങളിലൂടെ റഷ്യയിലെത്തിയാണ് സൈനിക ജോലി ഏറ്റെടുക്കുന്നതെന്നാണ് വിശദീകരണം. നിലവിൽ 600ലേറെ നേപ്പാൾ പൗരന്മാർ റഷ്യൻ സേനയിലുണ്ടെന്നാണ് കണക്ക്. ഇവരിൽ 270 പേർ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്. 50 പേരുടെ മടക്കം പൂർത്തിയായിട്ടുമുണ്ട്. നേരത്തെ, റഷ്യൻ സൈനിക നിരക്കൊപ്പം പൊരുതുന്ന ഇന്ത്യക്കാർ വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.