ഇന്ത്യയിലേക്ക് 700 ഓക്സിജൻ കോൺസെൻട്രേറ്ററുകളെത്തിച്ച് അയർലാൻഡ്
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്ന ഇന്ത്യക്കുള്ള വിദേശ സഹായം തുടരുന്നു. അമേരിക്കയിൽ നിന്നെത്തിയ അടിയന്തര സഹായം വെള്ളിയാഴ്ച രാവിലെ ഇന്ത്യ ഏറ്റുവാങ്ങി. 400 ഓക്സിജൻ സിലിണ്ടറുകൾ, പത്ത് ലക്ഷത്തിനടുത്ത് കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ, ആശുപ്രതി ഉപകരണണങ്ങൾ, സൂപ്പർ ഗാലക്സി മിലിട്ടറി ട്രാൻസ്പോർട്ടർ എന്നിയടക്കമുള്ളവ സഹായമാണ് രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
ഇന്ത്യയിലേക്ക് സഹായമെത്തിക്കുന്നതിെൻറ ചിത്രങ്ങൾ അമേരിക്കൻ എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ''ഇന്ത്യയിലേക്കുള്ള അമേരിക്കയിലേക്കുള്ള അടിയന്തര സഹായത്തിെൻറ ആദ്യ ഘടു ഇന്നെത്തി. 70 വർഷമായുള്ള ബന്ധത്തിെൻറ പുറത്ത് അമേരിക്ക ഇന്ത്യയോടൊപ്പം നിൽക്കുന്നു. കോവിഡിനെതിരെ നമുക്കൊരുമിച്ച് പടപൊരുതാം'' -ഇന്ത്യയിലെ യു.എസ് എം.ബ.സി ട്വീറ്റ് ചെയ്തു.'യു.എസ് ഇന്ത്യ ദോസ്തി' എന്ന ടാഗും എംബസി പങ്കുവെച്ചിട്ടുണ്ട്.
യൂറോപ്യൻ രാജ്യമായ അയർലാൻഡിൽ നിന്നുള്ള സഹായങ്ങളും ഇന്ന് ഇന്ത്യയിലെത്തി. 700 യൂണിറ്റ് ഓക്സിജൻ നിർമാണ യന്ത്രവും 365 വെൻറിലേറ്ററുകളും അടങ്ങുന്നതാണ് അയർലാൻഡിൽ നിന്നുള്ള സഹായം. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തങ്ങളുടെ സുഹൃത്തും പങ്കാളിയുമായ അയർലാൻഡിന് നന്ദിയറിക്കുന്നതായി ഇന്ത്യന് വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.