വിറ്റമിൻ ഡിയും കോവിഡും; കോവിഡ് ഗുരുതരമായ 80 ശതമാനം പേരിൽ വിറ്റമിൻ ഡി അഭാവുമുള്ളതായി പഠനം
text_fieldsന്യൂഡൽഹി: കോവിഡ് ഗുരുതരമാകുന്നവർ കൂടുതൽ വിറ്റമിൻ ഡിയുടെ അഭാവമുള്ളവരാണെന്ന് പഠനം. സ്പെയിനിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന 80 ശതമാനം പേരിലും വിറ്റമിൻ ഡിയുടെ അഭാവമുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ചികിത്സയിലുള്ള കോവിഡ് രോഗികളിൽ ഭൂരിപക്ഷം പേർക്കും വിറ്റമിൻ ഡിയുടെ അഭാവമുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ക്ലിനിക്കൽ എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന 216 രോഗികളിലും രോഗം ബാധിക്കാത്ത 197 പേരിലുമാണ് പഠനം നടത്തിയത്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വിറ്റമിൻ ഡിയുടെ അഭാവം ശരീരത്തിലുണ്ടായിരുന്നു. വിറ്റമിനുകളുടെ അഭാവം കൂടുതലുള്ളവരിൽ രോഗം മൂർച്ഛിക്കുന്നാതയും പഠനത്തിൽ പറയുന്നു. കൂടാതെ പുരുഷൻമാർക്ക് സ്ത്രീകളെക്കാൾ വിറ്റമിൻ ഡി ശരീരത്തിൽ കുറവാണെന്നും പഠനത്തിൽ പറയുന്നു.
കോവിഡ് 19 പടർന്നുപിടിച്ചപ്പോൾ മുതൽ വിറ്റമിൻ ഡിയും കോവിഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നുവന്നിരുന്നു. കോവിഡ് പ്രതിരോധത്തിനായി വിറ്റമിൻ ഡി ഉപയോഗിക്കാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ശാസ്ത്രീയമായി ഇവ തെളിയിക്കപ്പെട്ടിട്ടില്ല.
സൂര്യപ്രകാശം ഏൽക്കുേമ്പാഴാണ് ശരീരത്തിന് വിറ്റമിൻ ഡി ലഭിക്കുക. അസ്ഥികളുടെ വളർച്ചക്കും ശക്തിക്കും വിറ്റമിൻ ഡി അത്യാവശ്യമാണ്. കാരണം വിറ്റമിൻ ഡി ശരീരത്തിലേക്ക് കൂടുതൽ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.