80 കാരിയായ കന്യാസ്ത്രീ സ്കൂളിൽ നിന്ന് കവർന്നത് 8.35 ലക്ഷം ഡോളർ; പണം തുലച്ച വഴിയറിഞ്ഞ് ഞെട്ടി കോടതി
text_fieldsസ്കൂൾ പ്രിൻസിപ്പലും കന്യാസ്ത്രീയുമായ 80 കാരി സ്കൂളിൽ നിന്ന് കവർന്നെടുത്തത് 8.35 ലക്ഷം യു.എസ് ഡോളർ. ഇൗ പണമത്രയും ചെലവഴിച്ചത് എന്തിനായിരുന്നുവെന്ന് വിചാരണക്കിടെ കോടതിയിൽ അവർ പറയുന്നത് കേട്ടപ്പോൾ കോടതിയിലുണ്ടായിരുന്നവരത്രയും മൂക്കത്ത് വിരലുവെച്ചു നിന്നുപോയി.
അമേരിക്കയിലെ ലോസ്ഏഞ്ചൽസിലാണ് സംഭവം. സ്കൂൾ അക്കൗണ്ടിൽ നിന്നുള്ള 8.35 ലക്ഷം ഡോളർ വിവിധ ഘട്ടങ്ങളിലായി മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് പ്രിൻസിപ്പലായിരുന്ന കന്യാസ്ത്രീ തട്ടിപ്പ് നടത്തിയത്. ഒാഡിറ്റിങ്ങിനെ തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ സ്കൂൾ ജീവനക്കാരെ ഉപയോഗിച്ച് കൃത്രിമ കണക്കുകളുണ്ടാക്കി രക്ഷപ്പെടാനും ഇവർ ശ്രമം നടത്തിയിരുന്നു.
പണമത്രയും അവർ ചെലവഴിച്ചത് ചൂതാട്ട കേന്ദ്രങ്ങളിലും ആഡംബര റിസോർട്ടുകളിലുമായിരുന്നത്രെ. ഇതുസംബന്ധിച്ച് കോടതിയിൽ അവർ കുറ്റസമ്മതം നടത്തി. 'അവർ ചൂതാട്ടത്തിന് അടിമയായിരുന്നു' - 80 കാരിയായ മേരി മാർഗരറ്റിെൻറ അഭിഭാഷകൻ പറഞ്ഞു. ഒഴിവു ദിവസങ്ങൾ കാലിഫോർണിയയിലെ ആഡംബര റിസോർട്ടുകളിലാണ് മാർഗരറ്റ് ചെലവഴിച്ചത്.
നേരത്തെ സഭാധികൃതരുടെ മുന്നിലും മാർഗരറ്റ് കുറ്റസമ്മതം നടത്തിയിരുന്നു. സഭയിലെ പുരുഷൻമാരായ പുരോഹിതർക്ക് കൂടുതൽ ആനുകൂല്യങ്ങളും പരിഗണനകളും കിട്ടുന്നുണ്ടെന്നും അതിനാൽ താനും അത് അർഹിക്കുന്നുണ്ടെന്നുമായിരുന്നു മോഷണം നടത്തിയതിെൻറ കാരണമായി മാർഗരറ്റ് സഭാധികൃതരോട് പറഞ്ഞത്.
'എെൻറ മേൽ മറ്റുള്ളവർ സമർപ്പിച്ച വിശ്വാസത്തോട് ഞാൻ വഞ്ചന കാണിച്ചു. ഞാൻ ശിക്ഷ അർഹിക്കുന്നു' -മാർഗരറ്റ് ഒടുവിൽ കോടതിയിൽ നടത്തിയ കുറ്റസമ്മതത്തിൽ പറയുന്നു. 12 വർഷവും ഒരു ദിവസവും നീളുന്ന തടവ് ശിക്ഷയാണ് 80 കാരിയായ മാർഗരറ്റിന് കോടതി വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.