60 വർഷമായി ഉറങ്ങാതെ 80 വയസുകാരൻ; കാരണമറിയാതെ ഡോക്ടർമാരും
text_fieldsഹാനോയ്: വിയറ്റ്നാമിൽ 60- വർഷമായി ഉറങ്ങാതെ 80 വയസുള്ള തായ് എൻഗോക് എന്ന വൃദ്ധൻ. ചെറുപ്പത്തിൽ പനി വന്നതിനു ശേഷമാണ് ഉറക്കമില്ലായ്മ വന്നതെന്നും ശ്രമിച്ചാലും തനിക്ക് ഉറക്കം വരില്ലെന്നുമാണ് തായ് എൻഗോക് പറയുന്നത്.
ബന്ധുക്കളോ, സുഹൃത്തുക്കളോ നാട്ടുകാരോ ഒന്നും തന്നെ തായ് ഉറങ്ങുന്നത് ഇന്നുവരെ കണ്ടിട്ടില്ല. ഇയാളുടെ ശാരീരിക പരിശോധന പല ആരോഗ്യ സ്ഥാപനങ്ങളും നടത്തിയിരുന്നുവെങ്കിലും തായുടെ പ്രശ്നമെന്താണെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്ന് ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നു.
ഏതു നേരവും ഉണർന്നിരുന്നിട്ടും ഒരു പോള കണ്ണടച്ചില്ലെങ്കിലും തായ് എൻഗോകിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഗ്രീൻ ടീയും, റൈസ് വൈനുമാണ് തനിക്ക് ഊർജ്ജം നൽകുന്നത് എന്നാണ് തായ് പറയുന്നത്. എന്നാലും ഉറക്കത്തിന്റെ കാര്യം ആലോചിക്കുമ്പോൾ നിരാശയുണ്ടെന്നും എൻഗോക് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
പ്രമുഖ സഞ്ചാരിയും യുട്യൂബറായ ഡ്രൂബിൻസ്കി യാണ് തായ് എൻഗോകിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. തായുടെ ജീവിതവും സംസാരവും ഡ്രൂബിൻസ്കി യുട്യൂബ് പേജിലൂടെപങ്കുവച്ചിരുന്നു. ഇത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.