Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ ലോകം മുഴുവൻ എത്തിക്കാൻ വേണ്ടത്​ 8,000 ബോയിങ്​ 747 കാർഗോ വിമാനങ്ങൾ

text_fields
bookmark_border
കോവിഡ്​ വാക്​സിൻ ലോകം മുഴുവൻ എത്തിക്കാൻ വേണ്ടത്​ 8,000 ബോയിങ്​ 747 കാർഗോ വിമാനങ്ങൾ
cancel

വാഷിങ്​ടൺ: ലോകത്തെ 7.8 ബില്യൺ ജനങ്ങൾക്ക്​ കോവിഡ്​ വാക്​സിൻ എത്തിക്കാൻ 8,000 ബോയിങ്​ 747 കാർഗോ വിമാനങ്ങൾ വേണ്ടി വരുമെന്ന്​ വിലയിരുത്തൽ. ഇൻറർനാഷണൽ എയർ ട്രാൻസ്​പോർട്ട്​ അസോസിയേഷൻ(അയാട്ട)യുടേതാണ്​ ഇതുസംബന്ധിച്ച വിശദീകരണം.

ഒരു ഡോസ്​ മരുന്ന്​ എല്ലാവർക്കും എത്തിക്കാനാണ്​ ഇത്രയും സൗകര്യം ആവശ്യമായി വരിക. കൂടുതൽ മരുന്ന്​ വേണമെങ്കിൽ ഇനിയും വിമാനങ്ങൾ ആവശ്യമായി വരുമെന്ന്​ അയാട്ടയുടെ കാർഗോ ​തലവൻ ഗ്ലെൻ ഗ്യൂഗ്​സ്​ പറഞ്ഞു.

എയർലിഫ്​റ്റിലൂടെ മരുന്നെത്തിക്കുകയാണ്​ എറ്റവും എളുപ്പമുള്ള മാർഗം. അതിനുള്ള വഴികൾ ഞങ്ങൾക്ക്​ അറിയാം. ഇതിനായി ആവശ്യമുള്ള സാ​ങ്കേതിക സൗകര്യങ്ങൾ ഒരുക്കാനാകുമെന്നും ഗ്യൂഗ്​സ്​ പറഞ്ഞു. ചില കാർഗോ വിമാനങ്ങൾ മരുന്ന്​ കൊണ്ടു പോകുന്നതിന്​ അനുയോജ്യമല്ല. രണ്ട്​ മുതൽ എട്ട്​ ഡിഗ്രി സെൽഷ്യസ്​ വരെ താപനിലയിലാണ്​ മരുന്ന്​ കൊണ്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineBoeing 747 cargoIATA
News Summary - 8,000 Boeing 747 cargo planes will be needed to reach Covid vaccine to entire world
Next Story