നികുതിവെട്ടിച്ചുള്ള ഒളിനിക്ഷേപങ്ങൾ 840 ലക്ഷം കോടി
text_fieldsലണ്ടൻ: 11.3 ലക്ഷം കോടി ഡോളർ (ഏകദേശം 840 ലക്ഷം കോടി രൂപ) എങ്കിലും വിദേശ സ്വർഗങ്ങളിൽ നികുതിവെട്ടിച്ച് നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് 2020ൽ പാരിസ് ആസ്ഥാനമായുള്ള സാമ്പത്തിക സഹകരണ, വികസന സംഘടന (ഒ.ഇ.സി.ഡി) റിപ്പോർട്ട് ചെയ്തിരുന്നു.
നികുതി അടച്ച് അതത് രാജ്യങ്ങളിൽ ഉപയോഗിക്കപ്പെേടണ്ട പണമാണ് ആരോരുമറിയാതിരിക്കാൻ നികുതിയില്ലാ രാജ്യങ്ങളിലെത്തിച്ച് നിക്ഷേപമാക്കി മാറ്റുന്നത്.
2016ൽ പുറത്തെത്തിയ പാനമ രേഖകളിലേതിനേക്കാൾ വലിയ നിക്ഷേപങ്ങളുടെ കണക്കുകളാണ് 117 രാജ്യങ്ങളിലെ 600ലേറെ അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ, പാൻഡോറ രേഖകൾ എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയിൽനിന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലുള്ള വ്യവസായി അനിൽ അംബാനി, 14,000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ തുടങ്ങിയവർക്കെതിരെയും സംശയമുന ചെന്നുതൊടുന്നു.
പാകിസ്താനിൽ ഇംറാൻ ഖാൻ മന്ത്രിസഭയിലെ പ്രമുഖനായ ചൗധരി മൂനിസ് ഇലാഹി, സൈനിക മേധാവികൾ ഉൾപ്പെടെ 700 പേരാണ് പാൻഡോറ രേഖകളിൽ ഇടംപിടിച്ചത്. ഗായിക ഷാകിറ, മോഡൽ േക്ലാഡിയ ഷിഫർ തുടങ്ങിയവരുമുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി െബ്ലയർ, സൈപ്രസ് പ്രസിഡൻറ് നികൊസ് അനസ്റ്റാസിയാഡെസ്, യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി തുടങ്ങിയവരെയും രേഖകൾ തുറന്നുകാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.