ആഡംബരകാറുകളുമായി പോയ കപ്പലിന് തീപിടിച്ചു; നിരവധി കാറുകൾ കത്തിനശിച്ചു
text_fieldsലിസ്ബൺ: പോർഷേയുടേയും ഫോക്സ്‍വാഗണിന്റേയും കാറുകളുമായി പോയ കപ്പലിന് തീപിച്ചിടിച്ചു. ജർമ്മനിയിൽ നിന്നും യു.എസിലേക്ക് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്. അറ്റ്ലാന്റിക് സമുദ്രത്തിലായിരുന്നു സംഭവം. 1200ഓളം കാറുകൾ കത്തിനശിച്ചുവെന്നാണ് വിവരം.
കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരേയും പോർച്ചുഗീസ് നാവികസേന രക്ഷപ്പെടുത്തി. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും നേവി അറിയിച്ചു. പോർച്ചുഗൽ നഗരമായ അസോറസിൽ നിന്നും 90 നോട്ടിക് മൈൽ അകലെയാണ് അപകടമുണ്ടായ സ്ഥലം.17,000 ടൺ ഭാരം വഹിക്കാൻ സാധിക്കുന്ന ഫെലിസിറ്റി എയ്സ് കപ്പലിനാണ് തീപിടിച്ചത്. നാലായിരത്തോളം കാറുകൾ വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്. അതേസമയം, കപ്പലിലെ തീപിടിത്തത്തെ കുറിച്ച് പ്രതികരിക്കാൻ ഉടമകൾ തയാറായിട്ടില്ല.
കാറുകൾ കത്തിനശിച്ച വിവരം പോർഷേ സ്ഥിരീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കും ഡീലർമാർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കപ്പലിന്റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.