അവിശ്വസനീയം ഈ കാഴ്ച; റോഡിൽ പെട്ടെന്ന് രൂപപ്പെട്ട വൻ ഗർത്തം ബൈക്ക് വിഴുങ്ങുന്നു -വിഡിയോ
text_fieldsസോൾ: ദക്ഷിണ കൊറിയയിലെ സോളിൽ റോഡിൽ പെട്ടെന്ന് വൻ ഗർത്തം രൂപപ്പെട്ടു. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കേ കുഴിയിൽവീണ ബൈക്ക് യാത്രികൻ മരിക്കുകയും വാൻ കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തു.
ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കിഴക്കൻ സോളിലെ മിയോംഗിൽ-ഡോങ് ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് റോഡിൽ ഏകദേശം 20 മീറ്റർ വീതിയിലും ആഴത്തിലും റോഡ് കുഴിഞ്ഞുപോയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് കുഴിയായി മാറുകയായിരുന്നു.
ദൃശ്യങ്ങളിൽ റോഡിൽ ഒരു വലിയ കുഴി രൂപപ്പെടുന്നതും മോട്ടോർ ബൈക്ക് ഗർത്തത്തിലേക്ക് കൂപ്പുകുത്തുന്നതും വാൻ വായുവിലേക്ക് ഉയർന്നു പൊങ്ങുന്നതുംകാണാം. വാൻ ഓടിച്ചിരുന്ന സ്ത്രീക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തകരുടെ സംഘം രാത്രി മുഴുവൻ നടത്തിയ തിരച്ചിലിൽ കുഴിയിൽ വീണ ബൈക്ക് യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി.
ബൈക്ക് യാത്രികനെ കാണാനില്ലെന്ന് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞെങ്കിലും ചൊവ്വാഴ്ച മരിച്ചതായി സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.