ചൈനയിൽ വൻ സ്വർണശേഖരം!
text_fieldsലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തിയിരിക്കുന്നു. ചൈനയിൽനിന്നാണ് വാർത്ത. ആയിരം മെട്രിക് ടൺ എങ്കിലും (പത്ത് ലക്ഷം കിലോ ഗ്രാം) അളവ് വരുന്ന സ്വർണനിക്ഷേപമാണ് ഹുനാൻ പ്രവിശ്യയിൽ കണ്ടെത്തിയിരിക്കുന്നതെന്ന് അവിടത്തെ ജിയോളജിക്കൽ ബ്യൂറോയിലെ ഗവേഷകർ പറയുന്നു. പിൻജിയാങ്ങളിലെ വാങ്ഗു സ്വർണശേഖരത്തോട് ചേർന്നുതന്നെയാണ് പുതിയ ഖനിയും. ഏകേദശം 2000 മീറ്റർ താഴെ 300 ടണ്ണും ആയിരം മീറ്റർകൂടി കുഴിച്ചാൽ 700 ടണ്ണും സ്വർണം ലഭിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം. ഏകദേശം ഏഴ് ലക്ഷം കോടി രൂപ വിലവരുന്ന സ്വർണമാണിത്. ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനിൽ കണ്ടെത്തിയ 930 ടണ്ണിന്റെ സ്വർണശേഖരമാണ് നിലവിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം.
ഇപ്പോൾ സ്വർണം കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിൽ അവിടെ ഉയർന്ന സാന്ദ്രതയാണ് കണക്കാക്കിയിരിക്കുന്നത്. ഓരോ ടൺ അയിരിലും 138 ഗ്രാം ശുദ്ധ സ്വർണം അടങ്ങിയിരിക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇത്രയും അളവിൽ സാധാരണഗതിയിൽ സ്വർണം ലഭിക്കാറില്ല. ഈ മേഖലയിൽ കൂടുതൽ സ്വർണ നിക്ഷേപം കണ്ടെത്താനും സാധ്യതയുെണ്ടന്നാണ് ഗവേഷകർ പറയുന്നത്. നിലവിൽ ചൈനയാണ് ലോകത്തെ ഏറ്റവും വലിയ സ്വർണ ഉൽപാദകർ. ആകെ സ്വർണ ഉൽപാദനത്തിന്റെ പത്ത് ശതമാനവും ചൈനയിൽനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.