രാജ്യദ്രോഹ കേസിൽ ജാമ്യം ലഭിച്ച അഭിഭാഷക പാകിസ്താനിൽ വീണ്ടും അറസ്റ്റിൽ
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിലെ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ ഇമാൻ മസാരി ഹാസിർ വീണ്ടും അറസ്റ്റിൽ. തിങ്കളാഴ്ച രാജ്യദ്രോഹക്കേസിൽ ഇസ്‍ലാമാബാദിലെ ഭീകര വിരുദ്ധ കോടതി ജാമ്യം നൽകിയതിനു പിറകെയാണ് ഇസ്‍ലാമാബാദ് പൊലീസ് അവരെ വീണ്ടും അറസ്റ്റ് ചെയ്തത്.
ബാര കഹു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഭീകരവാദ കേസിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഇമാനൊപ്പം മുൻ എം.പി അലി വസീറിനും കോടതി ജാമ്യമനുവദിച്ചിരുന്നു.
ഇംറാൻ ഖാൻ സർക്കാറിൽ മനുഷ്യാവകാശ വകുപ്പ് മന്ത്രിയായിരുന്ന ഷിറീൻ മസാരിയുടെ മകളാണ് ഇമാൻ. പഷ്തൂൺ തഹഫുസ് മൂവ്മെന്റ് ആഗസ്റ്റ് 18ന് ഇസ്‍ലാമാബാദിൽ നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുത്തതിന് ഇമാനെയും അലി വസീറിനെയും ആഗസ്റ്റ് 20നാണ് അറസ്റ്റ് ചെയ്തത്.
റാലിയിൽ പാക് സേനയെ വിമർശിച്ച ഇവർ, രാജ്യത്ത് പഷ്തൂൺ വംശജർ ഏറ്റുമുട്ടൽ കൊലകൾക്കും നിർബന്ധിത കാണാതാകലുകൾക്കും വിധേയമാകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഇമാനെതിരെ പുതുതായി ചുമത്തിയ കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകാൻ വിസമ്മതിച്ചതായി അവരുടെ അഭിഭാഷക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.