Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എന്നിൽ...

യു.എന്നിൽ ഗു​ട്ടെറസി​െൻറ എതിരാളിയാകാൻ ഇന്ത്യൻ വംശജ

text_fields
bookmark_border
യു.എന്നിൽ ഗു​ട്ടെറസി​െൻറ എതിരാളിയാകാൻ ഇന്ത്യൻ വംശജ
cancel


യുനൈറ്റഡ്​ നാഷൻസ്​: യു.എൻ സെക്രട്ടറി ജനറൽ സ്​ഥാനത്തേക്ക്​ രണ്ടാമൂഴം തേടിയിറങ്ങുന്ന അ​േൻറാണിയോ ഗു​ട്ടെറസിന്​ എതിരാളിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച്​ ഇന്ത്യൻ വംശജയായ അറോറ ആകാങ്ക്​ഷ. നിലവിൽ യുനൈറ്റഡ്​ നാഷൻസ്​ ഡെവലപ്​മെൻറ്​ പ്രോഗ്രാമി​െൻറ (യു.എൻ.ഡി.പി) ഓഡിറ്റ്​ കോ-ഓർഡിനേറ്ററാണീ 34 കാരി.

മത്സരാർഥിയാകുന്നതി​െൻറ ഭാഗമായി പ്രചാരണം തുടങ്ങിയതായും അറോറ അറിയിച്ചു. 75 വർഷമായി ഐക്യരാഷ്​ട്ര സഭക്ക്​ വാഗ്​ദാനങ്ങൾ പാലിക്കാൻ സാധിച്ചിട്ടില്ല. സംഘടനയുടെ മാനുഷിക സഹായം ഏറ്റവും കുറഞ്ഞനിലയിലാണ്​. യു.എന്നിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുകയാണ്​ ലക്ഷ്യമെന്ന്​ അറോറ പ്രചാരണത്തി​െൻറ ഭാഗമായി പുറത്തിറക്കിയ വിഡിയോയിൽ പറയുന്നു. കഴിഞ്ഞമാസമാണ്​ ഗു​ട്ടെറസ്​ സെക്രട്ടറി ജനറൽ സ്​ഥാനത്തേക്ക്​ രണ്ടാമതും മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്​. ഈ വർഷം 31നാണ്​ അദ്ദേഹത്തി​െൻറ കാലാവധി അവസാനിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:António Guterres
News Summary - A Millennial UN Staffer Who Is Daring to Run Against Secretary-General António Guterres
Next Story