യു.എസിൽ ഇന്ത്യൻ വിദ്യാർഥിനിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
text_fieldsസിയാറ്റിൽ/ലാസ് വെഗാസ്: യു.എസിൽ ഇന്ത്യൻ വിദ്യാർഥിനിയെ പൊലീസ് വാഹനം ഇടിച്ച് കൊലപ്പെടുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി അധികൃതർ അറിയിച്ചു.
ആന്ധ്രപ്രദേശിൽ നിന്നുള്ള ജാഹ്‌നവി കണ്ട്‍ല (23)യെ 2023 ജനുവരിയിൽ സിയാറ്റിൽ പൊലീസ് ഓഫിസറായ കെവിൻ ഡേവ് ഓടിച്ച പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജാനവി. അമിതവേഗതയിലെത്തിയ പൊലീസ് പട്രോളിങ് വാഹനത്തിൽ ഇടിച്ചാണ് ജാഹ്‌നവി കണ്ട്‍ല 100 അടി താഴ്ചയിലേക്ക് തെറിച്ചത്.
സിയാറ്റിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഡേവിനെ പുറത്താക്കിയ വിവരം പൊലീസ് മേധാവി സ്യൂ റാഹർ ആണ് പുറത്തുവിട്ടത്. തിങ്കളാഴ്ച ഡേവിനെ പുറത്താക്കിയതായി സ്യൂ റാഹർ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെവിനെതിരേ ഒന്നരവര്‍ഷമായി അന്വേഷണം നടക്കുകയായിരുന്നു.
119 കിലോമീറ്റര്‍ സ്പീഡിലായിരുന്നു പോലീസ് കാര്‍. മനപൂര്‍വമുള്ള അപകടമല്ലെങ്കിലും കെവിന്റെ ഭാഗത്ത് നിന്നു ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തലിനെത്തുടര്‍ന്നാണ് സേനയില്‍ നിന്ന് പുറത്താക്കിയത്. ജാഹ്നവിയെ കാറിടിച്ചപ്പോള്‍ ഡ്രൈവ് ചെയ്തത് കെവിന്‍ ആയിരുന്നു.
അതേസമയം ജാഹ്നവിയെ കാറിടിച്ച് തെറിപ്പിച്ച ശേഷം പൊട്ടിച്ചിരിക്കുകയും പരിഹസിച്ച് സംസാരിക്കുകയും ചെയ്ത കാറിലുണ്ടായിരുന്നു പൊലീസ് ഓഫിസര്‍ ഡാനിയേല്‍ ഓഡററെ നേരത്തേ പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.