ഇബ്രാഹിം റഈസിക്ക് കണ്ണീരോടെ വിട; അനുശോചനവുമായി പതിനായിരങ്ങൾ
text_fieldsതെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രസിഡന്റ് ഇബ്രാഹിം റഈസിക്ക് ഇറാൻ ജനത കണ്ണീരോടെ വിട നൽകി. ബുധാഴ്ച തെഹ്റാനിലെ ആസാദി ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത മയ്യത്ത് നഗസ്കാരത്തിന് ശേഷം ഖബറടക്കത്തിനായി വ്യാഴാഴ്ച വിമാന മാർഗം മൃതദേഹം ജന്മനാടായ മശ്ഹദിലെ ത്തിച്ചു.
പ്രിയനേതാവിന് ആദരമർപ്പിക്കാൻ വലിയ ജനക്കൂട്ടം വിമാനത്താവളത്തിൽ എത്തിയിരുന്നു. മശ്ഹദിലെ വിദേശ നയതന്ത്ര പ്രതിനിധികളും അയൽ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
രാവിലെ കിഴക്കൻ നഗരമായ ബിർജാൻഡിൽ നടന്ന വിലാപ യാത്രയിൽ ആയിരങ്ങൾ പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ എത്തി. ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമടക്കം എട്ടുപേർ സഞ്ചരിച്ച ഹെലികോപ്ടർ ഞായറാഴ്ച ഉച്ചക്കാണ് അസർബൈജാൻ അതിർത്തിയിലെ ജുൽഫയിൽ വനമേഖലയിൽ തകർന്നുവീണത്.
വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാെന്റ ഖബറടക്ക ചടങ്ങ് വ്യാഴാഴ്ച രാവിലെ തെക്കൻ തെഹ്റാനിലെ അബ്ദുൾ-അസിം അൽ-ഹസ്സനിയ ഖബർസ്ഥാനിൽ നടന്നു. ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മുഖ്ബറും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.