ട്രംപ് ഭരണം മടുത്തു; യു.എസിൽ പൗരത്വം ഉപേക്ഷിക്കുന്നവർ കൂടുന്നു
text_fieldsന്യൂയോർക്: ഡോണൾഡ് ട്രംപിെൻറ ഭരണത്തിൽ മടുത്ത് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനം.
2020െൻറ ആദ്യ ആറു മാസത്തിൽ 5800ലധികം പേരാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് ന്യൂയോർക് കേന്ദ്രമായുള്ള ബാംബ്രിഡ്ജ് അക്കൗണ്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ പഠനത്തിൽ വ്യക്തമായി.
2019ൽ ആകെ 2072 അമേരിക്കക്കാർ പൗരത്വം ഉപേക്ഷിച്ച സ്ഥാനത്താണ് ഇൗ വർഷം ആറു മാസത്തിൽ തന്നെ മൂന്നിരട്ടിയോളം പേർ അമേരിക്കക്കാർ ആകേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഒാരോ മൂന്നു മാസം കൂടുേമ്പാഴും പൗരത്വം ഉപേക്ഷിക്കുന്നവരുടെ പട്ടിക അമേരിക്കൻ സർക്കാർ പുറത്തുവിടാറുണ്ട്.
ട്രംപിെൻറ രാഷ്ട്രീയ നയങ്ങൾ, കോവിഡ് മഹാമാരി മോശമായ രീതിയിൽ കൈകാര്യം ചെയ്യൽ തുടങ്ങിയവ അടക്കം വിവിധ കാരണങ്ങളാണ് ഭൂരിഭാഗം േപരും പൗരത്വം ഉേപക്ഷിക്കാൻ കാരണമെന്ന് ബാംബ്രിഡ്ജ് അക്കൗണ്ടൻറ്സ് പാർട്ണർ അലിസ്റ്റർ ബാംബ്രിഡ്ജ് പറഞ്ഞു.
നികുതിസംവിധാനവും പലരെയും ഇതിന് പ്രേരിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന അമേരിക്കൻ പൗരന്മാർ ഒാരോ വർഷവും നികുതി റിേട്ടണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വരുമാനവും എല്ലാം വെളിപ്പെടുത്തേണ്ടതും അമേരിക്കക്കാർ ആേകണ്ടതില്ലെന്ന് തീരുമാനിക്കാൻ കാരണമാണ്. ഇനിയുള്ള മാസങ്ങളിൽ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.
നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ പേർ പൗരത്വം ഉപേക്ഷിക്കാൻ തയാറാകുമെന്നും അലിസ്റ്റർ ബാംബ്രിഡ്ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.