പെറുവിലെ കമ്യൂണിസ്റ്റ് കലാപ നേതാവ് നിര്യാതനായി
text_fieldsലിമ: 'കമ്യൂണിസത്തിെൻറ നാലാം വാളെ'ന്ന് സ്വയം വിശേഷിപ്പിച്ച പെറുവിലെ 'ഷൈനിങ് പാത്ത്' ഗറില്ല കലാപ നേതാവ് അബിമായേൽ ഗുസ്മൻ (86) അന്തരിച്ചു. ആയിരങ്ങൾ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ പേരിൽ 1992ൽ പിടിയിലായ ഗുസ്മൻ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽനിന്ന് അസുഖത്തെ തുടർന്ന് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ വെച്ചാണ് മരണമെന്ന് പെറു നീതി വകുപ്പ് മന്ത്രി അനബൽ ടോറസ് പറഞ്ഞു.
തത്ത്വചിന്ത പ്രഫസറായിരുന്ന ഗുസ്മൻ 1980ലാണ് സർക്കാറിനെതിരെ കലാപത്തിനിറങ്ങുന്നത്. ഇയാളുടെ അനുയായികൾ നടത്തിയ ഒട്ടേറെ കാർബോംബ്, കൊലപാതകങ്ങൾ വഴി ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്.
വർഗരഹിത ലോകത്തിെൻറ മിശിഹയായി അറിയപ്പെടുന്ന ഗുസ്മൻ, കാൾ മാക്സ്, ലെനിൻ, മാവോ എന്നിവർക്ക് ശേഷം കമ്യൂണിസത്തിെൻറ നാലാം വാളാണ് താനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 12 വർഷത്തെ സൈനിക ഭരണത്തിന് ശേഷം ആദ്യമായി പെറുവിൽ ജനാധിപത്യ രീതിയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 1980 മേയിലാണ് ഗുസ്മൻ സായുധ സമര പ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.