ഗർഭച്ഛിദ്രം: നിലപാട് പ്രഖ്യാപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും വിവാദ വിഷയങ്ങളിലൊന്നായ ഗർഭച്ഛിദ്ര നിരോധനത്തിൽ നിലപാട് പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗർഭച്ഛിദ്രം നിരോധിക്കണമോയെന്ന കാര്യം സംസ്ഥാനങ്ങൾ വോട്ടെടുപ്പിലൂടെയോ നിയമനിർമാണത്തിലൂടെയോ തീരുമാനിക്കും. അവർ തീരുമാനിക്കുന്നതെന്തും രാജ്യത്തെ നിയമമായിരിക്കണമെന്നും ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ട്രംപ് പ
റഞ്ഞു. വിഷയത്തിൽ നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം പ്രസ്താവന നൽകുന്നത്. 16 ആഴ്ചത്തെ ദേശീയ ഗർഭച്ഛിദ്രം നിരോധനത്തിൽ യോജിപ്പുള്ളതായും യാഥാസ്ഥിതിക വിഭാഗക്കാരെ പിണക്കാതിരിക്കാനാണ് ഇക്കാര്യം പരസ്യമായി പറയാൻ മടിക്കുന്നതെന്നും ട്രംപ് ഉപദേശകരോട് പറഞ്ഞിരുന്നതായി ന്യൂയോർക് ടൈംസ് പത്രം ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നിലപാട് വ്യക്തമാക്കിയത്.ഗർഭച്ഛിദ്ര നിയമ നിർമാണം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകി 2022ൽ യു.എസ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.