ഹവാന സിൻഡ്രം ബാധിച്ച് 100 സി.എ.എ പ്രമുഖർ; ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ യു.എസ്
text_fieldsവാഷിങ്ടൺ: ഇനിയും പിടികിട്ടാനാകാത്ത ദുരൂഹതയായി മുൻനിര യു.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഹവാന സിൻഡ്രം പടരുന്നു. 100 സി.എ.എ ഉദ്യോഗസ്ഥരുൾപെടെ യു.എസുകാരായ 200ഓളം പ്രമുഖർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. തലകറക്കവും മൈഗ്രേനും മനംപിരട്ടലുമുൾപെടെ ലക്ഷണങ്ങളുമായി പിടിമുറുക്കുന്ന ഹവാന സിൻഡ്രം റഷ്യൻ 'സംഭാവന'യാണോ എന്നാണ് അന്വേഷിക്കുന്നത്. നേരത്തെ ഉസാമ ബിൻ ലാദിെൻറ ഉറവിടം കണ്ടെത്താനായി നിയമിച്ച സംഘത്തിൽ അംഗമായിരുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. സംഭവത്തിൽ പങ്കില്ലെന്ന് റഷ്യ പറയുന്നു.
ആസ്ട്രിയയിലെ വിയനയിലുള്ള യു.എസ് നയതന്ത്ര പ്രതിനിധികളിൽ അടുത്തിടെ കണ്ടെത്തിയ രോഗം അതിവേഗമാണ് മറ്റു കേന്ദ്രങ്ങളിലെയും യു.എസ് ഉദ്യോഗസ്ഥരിൽ തിരിച്ചറിഞ്ഞത്. നയതന്ത്ര പ്രതിനിധികൾക്ക് പുറമെ രഹസ്യവിഭാഗമായ സി.എ.എയിലും രോഗബാധ വ്യാപകമാണ്.
നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ് രോഗത്തിന് ഹവാന സിൻഡ്രം എന്നു പേരുവന്നിരുന്നത്. ഇത്തവണ പക്ഷേ, ക്യൂബയെ മുനയിൽനിർത്തുന്നതിന് പകരം റഷ്യക്കെതിരെയാണ് ആരോപണം. 2016ൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിലാണ് ആദ്യം രോഗം കണ്ടത്. പിന്നീട്, ചൈന, റഷ്യ, യൂറോപിലെ മറ്റു രാജ്യങ്ങൾ, മധ്യേഷ്യ എന്നിവിടങ്ങളിലെയും യു.എസ് സ്ഥാനപതി കാര്യാലയങ്ങളിലുള്ളവരിൽ രോഗം പടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.