ട്രംപ് പരാജയം അംഗീകരിക്കേണ്ട സമയം, ഫലം മാറിമറിയാൻ യാതൊരു സാധ്യതയുമില്ല -ഒബാമ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെൻറ പരാജയവും പ്രസിഡൻറായി തെരഞ്ഞെടുക്കെപ്പട്ട ജോ ബൈഡെൻറ വിജയവും അംഗീകരിക്കേണ്ട സമയമാണിതെന്ന് മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക്ക് ഒബാമ. തെരഞ്ഞെടുപ്പ് ഫലം മാറിമറിയാൻ മറ്റു സാധ്യതകൾ ഇല്ലെന്നും ഒബാമ പറഞ്ഞു.
സി.ബി.എൻ.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഒബാമയുടെ പ്രതികരണം. ട്രംപ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കേണ്ട സമയമായി. കണക്കുകളിലേക്ക് നോക്കുേമ്പാൾ ജോ ബൈഡൻ മേൽക്കൈ നേടിയത് കാണാനാകും. ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം മാറിമറിയാൻ യാതൊരു സാധ്യതയുമില്ല -ഒബാമ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് ജോ ൈബഡൻ വിജയിച്ചതായി അംഗീകരിക്കുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ വ്യാജമാധ്യമങ്ങളുടെ കണ്ണിൽ മാത്രമാണ് ബൈഡൻ വിജയിചതെന്നും ഒന്നും സമ്മതിക്കുന്നില്ലെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചിരുന്നു.
232 ഇലക്ടറൽ വോട്ടുകൾ നേടിയ ഡോണൾഡ് ട്രംപ് തെൻറ പരാജയം അംഗീകരിക്കാൻ തയാറായിരുന്നില്ല. പെൻസൽവേനിയ, നെവാഡ, മിഷിഗൺ, ജോർജിയ, അരിസോണ എന്നിവിടങ്ങളിലെ ജോ ബൈഡെൻറ വിജയത്തെ വെല്ലുവിളിക്കുകയും വിസ്കോസിനിലെ ബാലറ്റുകൾ വീണ്ടും എണ്ണണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.
ഈ സംസ്ഥാനങ്ങളിലെല്ലാം വോട്ടെടുപ്പിൽ കൃത്രിമം നടന്നുവെന്നും തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും ട്രംപ് ആരോപിച്ചിരുന്നു. 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 306 ഇലക്ടറൽ വോട്ടുകളാണ് ബൈഡൻ നേടിയത്. 270 നേടിയാൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കെപ്പടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.