നടിയും ഗായികയുമായ ജാനെ ബഹ്കിൻ അന്തരിച്ചു
text_fieldsപാരിസ്: ബ്രിട്ടീഷ്-ഫ്രഞ്ച് നടിയും ഗായികയുമായ ജാനെ ബഹ്കിൻ (76) അന്തരിച്ചു. ’60കളിലെയും ’70കളിലെയും ഫാഷൻ ഐക്കണായിരുന്ന ബഹ്കിന്റെ, സംഗീതജ്ഞൻ സെർജി ഗെയിൻസ്ബർഗുമായുണ്ടായിരുന്ന പ്രഫഷനൽ-വ്യക്തിഗത ബന്ധങ്ങളാണ് അവരെ പ്രശസ്തയാക്കിയത്.
ലണ്ടനിൽ ജനിച്ച അവർ ഫ്രഞ്ച് ഗാനങ്ങളിലൂടെ അരങ്ങേറ്റം കുറിക്കുകയും 1970കളിൽ ഫ്രാൻസിലേക്ക് കുടിയേറുകയും ചെയ്തു. ഗെയിൻസ്ബർഗുമായുണ്ടായ ബന്ധത്തിൽ ജനിച്ച മകളാണ് പ്രശസ്ത ഗായികയും നടിയുമായ ഷാർലറ്റ് ഗെയിൻസ്ബർഗ്. ബ്ലോ അപ്, ഡെത്ത് ഓൺ നൈൽ (1978), എവിൾ അണ്ടർ ദ സൺ (1982) എന്നിവയാണ് ബഹ്കിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.