അഫ്ഗാനിലെ ജനങ്ങളുടെ ജീവൻ അപകടത്തിൽ –യു.എൻ
text_fieldsകാബൂൾ: താലിബാൻ ഭരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പലരുടെയും ശ്രമം വിജയം കണ്ടില്ലെന്നും ഇവരുടെ ജീവൻ കൂടുതൽ അപകടത്തിലാണെന്നും യു.എൻ അഭയാർഥി ഏജൻസി. അഭയാർഥികൾക്കായി അതിർത്തികൾ തുറന്നിടണമെന്ന് മറ്റ് രാജ്യങ്ങളോട് യു.എൻ വീണ്ടും ആവശ്യപ്പെട്ടു.
താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിൽ സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം വന്നു. ഗസ്നി പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം ഹസാര വിഭാഗത്തിൽപെട്ട ഒമ്പതു പുരുഷന്മാരെയാണ് താലിബാൻ വധിച്ചതെന്ന് ആംനസ്റ്റി റിപ്പോർട്ട് ചെയ്തു. ഇതിൽ ആറുപേരെ വെടിവെച്ചാണ് കൊലപ്പെടുത്തിയത്. മൂന്നുപേരെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കിയും വധിച്ചുെവന്നും റിപ്പോർട്ടിൽ പറയുന്നു.
താലിബാൻ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.എൻ പ്രമേയം പാസാക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. അതിനിടെ,അഫ്ഗാൻ സന്നദ്ധസംഘങ്ങൾക്ക് ജർമനി 11.6 കോടി ഡോളറിെൻറ സഹായധനം നൽകി. അയൽരാജ്യങ്ങളിലെത്തിയ അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസത്തിനായാണിത്. യൂറോപ്യൻ യൂനിയൻ സ്ഥാപനങ്ങൾക്കായി പ്രവർത്തിച്ച 1000 അഫ്ഗാനികളെയും കുടുംബാംഗങ്ങളെയും ഏറ്റെടുക്കുമെന്ന് സ്പെയിൻ അറിയിച്ചു.
ക്രിക്കറ്റ് കളിക്കാൻ പുരുഷന്മാർക്ക് അനുമതി
അഫ്ഗാനിലെ പുരുഷന്മാരുടെ ദേശീയ വിനോദമായ ക്രിക്കറ്റ് കളിയിൽ ഇടപെടില്ലെന്ന് താലിബാൻ വ്യക്തമാക്കി. നേരത്തേ തയാറാക്കിയ ഷെഡ്യൂൾ അനുസരിച്ചുള്ള ക്രിക്കറ്റ് മത്സരങ്ങൾ തുടരുന്നതിൽ താലിബാന് പ്രശ്നമില്ലെന്നും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മാധ്യമ വിഭാഗം മേധാവി ഹിക്മത് ഹസൻ പറഞ്ഞു. അതേസമയം, വനിതകളുടെ ക്രിക്കറ്റിനെ കുറിച്ച് താലിബാൻ നയം വ്യക്തമാക്കിയിട്ടില്ല.
അഖുൻസാദ പാക് സൈന്യത്തിെൻറ പിടിയിൽ?
താലിബാൻ മേധാവി ഹിബത്തുല്ല അഖുൻസാദ പാക് സൈന്യത്തിെൻറ പിടിയിലാകാമെന്ന് ഇന്ത്യൻ ഇൻറലിജൻസ് റിപ്പോർട്ട്. വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും ആറുമാസത്തിനിടെ ഒരിക്കൽപോലും അഖുൻസാദ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഈദ് ദിനത്തിലാണ് ഒടുവിലായി ഹിബത്തുല്ലയുടെ സന്ദേശം ലഭിച്ചത്. അഖ്തർ മൻസൂർ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തോടെ 2016 മേയിലാണ് അഖുൻസാദയെ താലിബാെൻറ മേധാവിയായി നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.