അഫ്ഗാനിൽ നടിയും സംവിധായകയുമായ സബാ സഹറിന് വെടിയേറ്റു
text_fields
അഫ്ഗാനിൽ നടിയും സംവിധായകയുമായ സബാ സഹറിന് വെടിയേറ്റുകാബൂൾ: അഫ്ഗാനിസ്ഥാനിലെ സംവിധായകയും നടിയുമായ സബാ സഹറിന് നേരെ അക്രമികൾ വെടിവെച്ചു. വയറ്റിൽ വെടിയേറ്റ നടിയെ കാബൂളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 44 കാരിയായ സാബ അഫ്ഗാനിലെ ആദ്യത്തെ വനിതാ സംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ്.
കാബൂളിെല വസതിയിൽ നിന്ന് ജോലിക്ക് പോകാനായി ഇറങ്ങിയ സാബയുടെ കാറിന് നേരെ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സാബ ഭർത്താവ് എമൽ സാകിയെ വിളിച്ച് പരിക്കേറ്റതായി അറിയിക്കുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. താരത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
സാബയുടെ കാറിൽ രണ്ട് അംഗരക്ഷകർ ഉൾപ്പെടെ നാലുപേരുണ്ടായിരുന്നു. ആക്രമണത്തിൽ അംഗരക്ഷകർക്കും വെടിയേറ്റിട്ടുണ്ട്. ഡ്രൈവറും കാറിലുണ്ടായിരുന്ന കുട്ടിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആക്രമണത്തെ അപലപിച്ച മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷണൽ സമീപകാലത്ത് അഫ്ഗാനിൽ അഭിനേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്കുമെതിരായ ആക്രമണങ്ങളിൽ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി,
അഫ്ഗാനിസ്ഥാനിലെ പ്രശസ്ത നടിയും സംവിധായകനും ആക്ടിവിസ്റ്റുമാണ് സഹർ. 'കമീഷണർ അമാനുല്ല', ' ദ ലോ', 'പാസിങ് ദി റെയിൻബോ', 'കാബൂൾ ഡ്രീം ഫാക്ടറി' എന്നിവയുൾപ്പെടെ നിരവധി സിനിമകളും ടെലിവിഷൻ ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.