Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാന്തഹാറിലെ...

കാന്തഹാറിലെ ഹാസ്യതാരത്തെ കൊലപ്പെടുത്തിയത്​​ താലിബാൻ തന്നെ

text_fields
bookmark_border
കാന്തഹാറിലെ ഹാസ്യതാരത്തെ കൊലപ്പെടുത്തിയത്​​ താലിബാൻ തന്നെ
cancel

​കാബൂൾ: അഫ്​ഗാനിസ്​താനിലെ കാന്തഹാർ പ്രവിശ്യയിൽ ജനപ്രിയ ഹാസ്യതാരം ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന നാസർ മുഹമ്മദിനെ ​കൊലപ്പെടുത്തിയതി​െൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. രണ്ടുപേർ ചേർന്ന നാസറിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസംപുറത്തുവന്നിരുന്നു​. ഇത്​ തങ്ങളുടെ സംഘത്തിൽ പെട്ടവരാണെന്ന്​ താലിബാൻ വക്​താവ്​ സബിഹുല്ല മുജാഹിദ്​ അറിയിച്ചു.

ഇവരെ അറസ്​റ്റ്​ ചെയ്​തതായും സബിഹുല്ല വ്യക്തമാക്കി. കൊല്ലപ്പെട്ട ഹാസ്യകലാകാരൻ അഫ്​ഗാൻ പൊലീസി​െൻറ ഭാഗമാണെന്നും സബിഹുല്ല ആരോപിച്ചു. ജൂലൈ 22നാണ്​ ഇദ്ദേഹത്തെ അജ്​ഞാത സംഘം തട്ടിക്കൊണ്ടുപോയത്​. പിന്നീട്​ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. താലിബാനാണ്​ മരണത്തിന്​ പിന്നിലെന്ന്​ നാസറി​െൻറ കുടുംബം ആരോപിച്ചിരുന്നു. നാസറിനെ താലിബാൻ തട്ടിക്കൊണ്ടുപോകുന്നതി​െൻറയും കാറിൽ വെച്ചും മരത്തിൽ കെട്ടിയിട്ടും ക്രൂരമായി അടിക്കുന്നതി​െൻറയും ദൃശ്യങ്ങളാണ്​ പുറത്തുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nazar MuhammadKhasha Zwan
News Summary - Afghan Comedian Killed By Taliban In Kandahar
Next Story