ഇതാ ഇവിടെയുണ്ട്, അഫ്ഗാൻ വനിതാ ഫുട്ബാൾ താരങ്ങൾ..
text_fieldsലിസ്ബൺ: പോർച്ചുഗലിൽ പുതിയ ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങി അഫ്ഗാൻ വനിതാ ഫുട്ബാൾ താരങ്ങൾ. പിറന്നമണ്ണിലേക്ക് തിരിച്ചുപോക്ക് സാധ്യമാകുമോയെന്ന് ഉറപ്പില്ലെന്ന് പറയുന്ന താരങ്ങൾ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ പങ്കുവെക്കുേമ്പാഴും സുരക്ഷിതരാണെന്ന് ആശ്വസിക്കുകയാണ്.
കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെയാണ് വനിതാ ഫുട്ബാൾ താരങ്ങൾ നാടുവിട്ടത്. നേരത്തെ, 1996-2001 കാലത്ത് താലിബാൻ ഭരണകുടം പ്രവർത്തിച്ച സ്ത്രീവിരുദ്ധതകളുടെ ഒാർമയിൽ വനിതാ ഫുട്ബാൾ താരങ്ങൾ നാടുവിടുകയായിരുന്നു. വനിതാ കളിക്കാർക്ക് കളി തുടരാനുള്ള സാഹചര്യം അഫ്ഗാനിൽ ഉണ്ടാകില്ലെന്നതിനാൽ മറ്റു രാജ്യങ്ങളിൽ അഭയതേടാനുള്ള ശ്രമം നടത്തുകയായിരുന്നു.
അഫ്ഗാൻ ദേശീയ വനിതാ ഫുട്ബാൾ ടീമിന്‍റെ ക്യാപ്റ്റൻ ഫർഖുന്ദ മുഹ്തജാണ് വനിതാ താരങ്ങൾക്ക് പോർച്ചുഗലിൽ അഭയം നൽകുന്നതിന് ഇടപെടൽ നടത്തിയത്. കാനഡയിൽ ഒരു സർവകലാശാലയിൽ ഫുട്ബാൾ പരിശീലകയായി ജോലി ചെയ്യുകയാണ് ഫർഖുന്ദ മുഹ്തജ്. ബുധനാഴ്ച വനിതാ താരങ്ങളെ കാണാൻ ഫർഖുന്ദ കാനഡിയിൽ നിന്ന് പോർച്ചുഗലിൽ എത്തിയിരുന്നു.
വനിതാ ഫുട്ബാൾ കളിക്കാരും കുടുംബാംഗങ്ങളുമടക്കം 80 പേർക്കാണ് പോർച്ചുഗൽ അഭയം നൽകിയത്. സെപ്റ്റംബർ 19 നാണ് സംഘം പോർച്ചുഗലിൽ എത്തിയത്. കഴിഞ്ഞ ദിവസം ഫർഖുന്ദയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചും കരഞ്ഞുമാണ് പലരും സന്തോഷം പ്രകടിപ്പിച്ചത്. ധാരാളം വെല്ലുവിളികൾ നേരിട്ടും വളരെയധികം അനുഭവിച്ചുമാണ് അവരെല്ലാം പോർച്ചുഗലിലെത്തിയതെന്നാണ് ഫർഖുന്ദ വികാരനിർഭരമായ കുടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചത്.
റൊൾഡോയെ പോലെ മികച്ച താരമാകുക എന്നതാണ് തന്‍റെ സ്വപ്നമെന്ന് സംഘത്തിലെ 15 കാരി സാറ പറഞ്ഞു. പോർച്ചുഗലിലെ കിടയറ്റ ബിസിനസുകാരിയാകുകയാണ് ആഗ്രഹമെന്നും സാറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.