'ഇന്ത്യ രണ്ടാം വീട്; അഫ്ഗാനിലേക്ക് തിരിച്ചുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു' -അഭയാർഥിയായെത്തിയ അഫ്ഗാൻ എം.പി
text_fieldsന്യൂഡൽഹി: ഇന്ത്യ തങ്ങളുെട രണ്ടാം വീടാണെന്ന് അഭയം തേടിയെത്തിയ അഫ്ഗാനിസ്താനിലെ സിഖ് എം.പി നരേന്ദ്ര പാൽസിങ് ഖൽസ. അഫ്ഗാനിലേക്ക് തിരികെ പോകാമെന്ന പ്രതീക്ഷയിലാണ്. അഫ്ഗാനെ പുനർനിർമിച്ച് ഗുരുദ്വാരകളും ക്ഷേത്രങ്ങളും പുതുക്കിപ്പണിത് തിരികെ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കാബൂളുകാരനായ അദ്ദേഹം പറഞ്ഞു.
തെൻറ ഒാഫിസിലേക്ക് വന്ന കമ്പ്യൂട്ടറുകളും ഒൗദ്യോഗിക വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും താലിബാൻ എടുത്തുകൊണ്ടുപോയെന്ന് ഖൽസ പറഞ്ഞു. ഒരു എം.പി എന്ന നിലയിൽ അനുവദിച്ച കാറായതുകൊണ്ടാണ് ഒൗദ്യോഗിക വാഹനം എടുത്തുകൊണ്ടുപോകുന്നതെന്ന് അവർ പറഞ്ഞു. എന്നാൽ, മൂന്ന് വാച്ചുകളടക്കം തെൻറ സ്വകാര്യ ഉടമസ്ഥതയിലുള്ളതും അവരെടുത്തുകൊണ്ടുപോയെന്ന് ഖൽസ കുറ്റെപ്പടുത്തി. താലിബാനിൽ പാകിസ്താനികളുണ്ടെന്നും ഖൽസ തുടർന്നു.
തെൻറ വീട്ടിലേക്ക് വന്നവർക്ക് പാഴ്സി അറിയില്ലായിരുന്നു. അവർ ഉർദുവിലാണ് സംസാരിച്ചത്. തനിക്കറിയാത്ത ഭാഷ സംസാരിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പാകിസ്താനിൽനിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽനിന്നുള്ളവരോ ആകാമവർ. താലിബാൻ ഒരു ഗ്രൂപ്പല്ല, പത്തുപന്ത്രണ്ട് വിഭാഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.