ഗ്വണ്ടാനമോ മുൻ തടവുകാരനെ താലിബാൻ പ്രതിരോധമന്ത്രിയാക്കുമെന്ന് റിപ്പോർട്ട്
text_fieldsകാബൂൾ: ക്യൂബയിെല യു.എസ് തടവറയായ ഗ്വണ്ടാനമോ ജയിലിലെ തടവുകാരനായിരുന്ന മുല്ല അബ്ദുൽ ഖയ്യൂം സാക്കിറിനെ പ്രതിരോധമന്ത്രിയാക്കാൻ താലിബാൻ നീക്കമെന്ന് റിപ്പോർട്ട്. താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യാന്തര ഉപരോധം നേരിടുന്ന താലിബാെൻറ സാമ്പത്തിക വിഭാഗം മേധാവി ഗുൽ അഗാ ധനമന്ത്രിയാകുമെന്ന് അഫ്ഗാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സദർ ഇബ്രാഹിം ആഭ്യന്തരമന്ത്രിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സബീഹുല്ല മുജാഹിദ് തന്നെയാകും താലിബാൻ സർക്കാറിെൻറ വക്താവും. കേന്ദ്രബാങ്ക് മേധാവിയായി ഹാജി മുഹമ്മദ് ഇദ്രീസിനെ താലിബാൻ നിയമിച്ചിരുന്നു. പ്രവിശ്യ ഗവർണർമാരായി മുതിർന്ന നേതാക്കൾക്കും ചുമതല നൽകും.
അഫ്ഗാനിസ്താൻ പിടിച്ചെടുത്ത് 10 ദിവസം കഴിയുേമ്പാൾ പ്രതിസന്ധിയിലായ രാജ്യത്തെ ഏതു തരത്തിൽ മുന്നോട്ടു നയിക്കണമെന്ന ആലോചനയിലാണ് താലിബാൻ. താലിബാൻ സഹസ്ഥാപകനും ഉപനേതാവുമായ മുല്ല അബ്ദുൽ ഗനി ബറാദർ തന്നെയാകും പുതിയ അഫ്ഗാൻ പ്രസിഡൻറ് എന്നും റിപ്പോർട്ടുണ്ട്.
തുർക്കിയുടെ സഹായം തേടി താലിബാൻ
അതിനിടെ, കാബൂൾ വിമാനത്താവളത്തിെൻറ പ്രവർത്തനം മുന്നോട്ടുെകാണ്ടുപോകാൻ താലിബാൻ തുർക്കിയുടെ സാങ്കേതിക സഹായം തേടി. അതോടൊപ്പം തുർക്കി സൈന്യത്തെ അഫ്ഗാനിൽനിന്ന് പൂർണമായി പിൻവലിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാന് സഹായം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് തുർക്കിയുടെ പ്രതികരണം. വിമാനത്താവളത്തിെൻറ പ്രവർത്തനം സുഗമമായി നടന്നില്ലെങ്കിൽ ആഗോളസമൂഹവുമായുള്ള അഫ്ഗാെൻറ ബന്ധം തകരും. യാത്രക്കു പുറമെ ചരക്കുനീക്കത്തിനും അഫ്ഗാൻ കാബൂൾ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്. നിലവിൽ യു.എസിനാണ് കാബൂൾ വിമാനത്താവളത്തിെൻറ നിയന്ത്രണം.
താലിബാനെ അംഗീകരിക്കില്ലെന്ന് റഷ്യ
മോസ്കോ: അഫ്ഗാനിലെ ഭരണകർത്താക്കളായി താലിബാനെ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ. അഫ്ഗാനിലെ പൗരൻമാരോടും റഷ്യൻ ഉദ്യോഗസ്ഥരോടുമുള്ള താലിബാെൻറ പെരുമാറ്റം എങ്ങനെ എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ വക്താവ് ദിമിത്രി പെഷ്കോവ് അറിയിച്ചു. അഫ്ഗാൻ വിഷയത്തിൽ യു.എസുമായി ചർച്ച തുടരും. റഷ്യൻ സൈന്യത്തെ അവിടെ വിന്യസിക്കില്ലെന്നും പെഷ്കോവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അയൽരാജ്യമായ തജികിസ്താനും താലിബാനെ അംഗീകരിക്കില്ലെന്ന് അറിയിച്ചിരുന്നു.ജനങ്ങളോടുള്ള പെരുമാറ്റമനുസരിച്ചാകും ഭാവിതീരുമാനമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.