രക്ഷപ്പെടുന്നതിനിടെ പ്രസവിച്ച അഫ്ഗാൻ യുവതി കുഞ്ഞിനിട്ട പേര് 'റീച്ച്'; കാരണമിതാണ്
text_fieldsകാബൂൾ: അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ രക്ഷാപ്രവർത്തനത്തിനിടെ ജനിച്ച കുഞ്ഞിന് 'റീച്ച്' എന്ന് പേരിട്ടു. സംരക്ഷിച്ച യു.എസ് സൈന്യത്തോടുള്ള ആദരസൂചകമായാണ് വിമാനത്തിെൻറ രഹസ്യകോഡ് തന്നെ മാതാപിതാക്കൾ കുഞ്ഞിന് പേരായി നൽകിയത്. ജർമനിയിലെ വ്യോമതാവളത്തിൽ ലാൻഡ് ചെയ്ത ഉടനെയായിരുന്നു അഫ്ഗാൻ യുവതിയുടെ പ്രസവം.
യു.എസ് വ്യോമസേന വിമാനങ്ങൾ മറ്റ് വിമാനങ്ങളുമായും ടവറുകളുമായും പ്രത്യേക കോഡ് ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അഫ്ഗാൻ കുടുംബത്തെ എത്തിച്ച വിമാനത്തിെൻറ കോഡ് റീച്ച് 828 എന്നായിരുന്നു. റീച്ചും കുടുംബവും മറ്റ് അഫ്ഗാൻ അഭയാർഥികൾക്കൊപ്പം യു.എസിലേക്ക് പോകുമെന്ന് യു.എസ് യൂറോപ്യൻ കമാൻഡ് ജനറൽ ടോഡ് വോൾട്ടേഴ്സ് പറഞ്ഞു.
ശനിയാഴ്ച അഫ്ഗാൻ രക്ഷാദൗത്യ വിമാനം ജർമനിയിലെ രാംസ്റ്റീൻ വ്യോമതാവളത്തിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് അഫ്ഗാൻ യുവതിക്ക് പ്രസവവേദന തുടങ്ങിയത്. വിമാനം ജർമനിയിലെത്തിയ ഉടൻ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ യുവതി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.