Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ വ്യോമസേന...

യു.എസ്​ വ്യോമസേന വിമാനത്താവളത്തിൽ അഫ്​ഗാൻ യുവതിക്ക്​ സുഖപ്രസവം

text_fields
bookmark_border
afghan rescue
cancel

കാബൂൾ: യു.എസ്​ സേനയുടെ രക്ഷാദൗത്യത്തിനിടെ അഫ്​ഗാൻ യുവതിക്ക്​ സുഖപ്രസവം. യു.എസ്​ സേനയുടെ അഫ്​ഗാൻ രക്ഷാദൗത്യ വിമാനം ജർമനിയിലെ രാംസ്​റ്റീൻ എയർബേസിൽ ലാൻഡ്​ ചെയ്യുന്നതിനു തൊട്ടുമുമ്പാണ്​ യുവതി പെൺകുഞ്ഞിനു ജന്മം നൽകിയത്​.

ഇതുമായി ബന്ധപ്പെ വിവരങ്ങൾ സേന ഔദ്യോഗിക ട്വിറ്ററിലിട്ടു. അഫ്​ഗാൻ താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെ നടത്തിയ രക്ഷാദൗത്യ വിമാനത്തിലായിരുന്നു യുവതി. വിമാനം ഉയർന്ന്​ 8534 കി.മി മുകളിലായപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമായി.

തുടർന്ന്​ വായുമർദ്ദം കൂട്ടാനായി ഉയരത്തിൽ നിന്ന്​ വിമാനം താഴ്​ത്തിപ്പറത്താൻ കമാൻഡർ തീരുമാനിക്കുകയായിരുന്നു. വിമാനം രാംസ്​റ്റീൻ എയർബേസിൽ ഇറക്കിയതിനു പിന്നാലെ ആരോഗ്യപ്രവർത്തകരെത്തി യുവതിക്ക്​ ആവശ്യമായ ചികിത്സാസഹായം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanafghanistan
News Summary - Afghan woman gives birth at US Air Force airport
Next Story