ജീവിതം ഭയപ്പാടിെൻറ നിഴലിലെന്ന് അഫ്ഗാൻ സ്ത്രീകൾ
text_fieldsകാബൂൾ: ''ചരിത്രം എത്ര പെട്ടെന്നാണ് ആവർത്തിക്കുന്നത്. അഫ്ഗാനിലെ തെരുവുകൾ ഒഴിഞ്ഞിരിക്കുന്നു. ആകെ കാണാനുള്ളത് താലിബാൻ സായുധധാരികളെ മാത്രം.'' -അഫ്ഗാനിലെ മുൻ ഡെപ്യൂട്ടി സ്പീക്കറും മനുഷ്യാവകാശ പ്രവർത്തകയുമായ ഫൗസിയ കൂഫി ട്വിറ്ററിൽ കുറിച്ചു. ''ഹൃദയത്തിൽ ഭയം കറുത്തപക്ഷിയെപ്പോലെ ചിറകടിക്കുന്നു'' അത് ചിറകുവിടർത്തുന്നതോടെ ഞങ്ങളുടെ ശ്വാസം നിലക്കും' -അഫ്ഗാനിലെ അമേരിക്കൻ യൂനിവേഴ്സിറ്റി െലക്ചററായ മുസ്ക ദസ്തഗീർ പൂരിപ്പിച്ചു.
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ ട്വിറ്റർ അക്കൗണ്ടുകൾ നിറയെ വിലാപമാണ്. എെൻറ കൺമുന്നിൽ സ്നേഹസാമ്രാജ്യം തകർന്നടിഞ്ഞിരിക്കുന്നു. പൊതുയിടങ്ങളിൽ സ്ത്രീസാന്നിധ്യം ഇനി സ്വപ്നങ്ങളിൽമാത്രം' -എന്നാണ് ഇമോജിക്കൊപ്പം ഒരാൾ കുറിച്ചത്. രാജ്യംവിട്ടുപോകാൻ ഒട്ടും താൽപര്യമില്ലെന്ന് സിനിമ സംവിധായകയായ സഹ്റ കരീമി വ്യക്തമാക്കി. എല്ലാവരും വിഡ്ഡിത്തമെന്ന് കരുതുമെങ്കിലും അവസാനം വരെ കീഴടങ്ങാതെ ഇവിടെ പിടിച്ചുനിൽക്കുമെന്ന് അവർ ട്വീറ്റ് ചെയ്തു. താലിബാൻ ഭരണത്തോടെ 20 വർഷം കൊണ്ട് അഫ്ഗാനിലെ സ്ത്രീകൾ നേടിയ അവകാശങ്ങളെല്ലാം നിമിഷവേഗത്തിൽ ഇല്ലാതാകുന്ന അവസരത്തിലാണ് സ്ത്രീകളുടെ പ്രതികരണം. അധികം വൈകാതെ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങൾ അപ്രത്യക്ഷമാകുമെന്ന് എല്ലാവർക്കും നല്ല നിശ്ചയമുണ്ട്.
അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്തശേഷമുള്ള ആദ്യദിനം ഭയന്നുവിറച്ചാണ് അയിഷ ഖുറം എന്ന 22 കാരി തള്ളിനീക്കിയത്. ഐക്യരാഷ്ട്രസഭയിലെ യുവാക്കളുടെ പ്രതിനിധിയായിരുന്നു ഖുറം. കാബൂൾ സർവകലാശാലയിൽനിന്ന് ബിരുദം പൂർത്തിയാക്കിയതേ ഉള്ളൂ അവർ. താലിബാൻ അധികാരം പിടിച്ചതോടെ ഖുറത്തിെൻറയും സുഹൃത്തുക്കളുടെയും ഭാവി അനിശ്ചിതത്വത്തിലായി.
ഞങ്ങളെപ്പോലുള്ള യുവതലമുറയെ സംരക്ഷിക്കാൻ കെൽപില്ലാതെ അഫ്ഗാൻ ഭരണനേതാക്കളും ലോകവും തകർന്നടിഞ്ഞത് ആലോചിക്കാൻപോലും വയ്യ. മഹത്തായ ഭാവി സ്വപ്നം കാണുന്ന വിദ്യാസമ്പന്നരായ സ്ത്രീകളെ സംബന്ധിച്ച് പേടിസ്വപ്നമാണ് താലിബാൻ ഭരണമെന്നും ഖുറം വിവരിക്കുന്നു.
താലിബാൻ ഭരണത്തിൽ നേരത്തെ സ്ത്രീകളെജോലിചെയ്യാനോ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനോ അനുവദിച്ചിരുന്നില്ല. പുറത്തിറങ്ങണമെങ്കിൽ ശരീരം മൂടുന്ന വസ്ത്രം ധരിക്കണം. പുരുഷ ബന്ധുവിെൻറ അകമ്പടിയില്ലാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാനും അനുമതിയുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.