അഫ്ഗാനിസ്താനിൽ മിലിറ്ററി ആശുപത്രിയിൽ സ്ഫോടനം; 19 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ മിലിറ്ററി ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. മിലിറ്ററി ആശുപത്രിയെ ലക്ഷ്യമിട്ട് ഇരട്ട സ്ഫോടനങ്ങളാണ് ഉണ്ടായത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവാണ് സ്ഫോടനവിവരം പുറത്ത് വിട്ടത്.
സർദാർ മുഹമ്മദ് ദൗദ് ഖാൻ മിലിറ്ററി ആശുപത്രിയിലാണ് സ്ഫോടനം നടന്നത്. ആശുപത്രിയിലെ ആളുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ട്. 400 കിടക്കകളുള്ള ആശുപത്രിയുടെ കവാടത്തിലാണ് രണ്ട് സ്ഫോടനങ്ങളും ഉണ്ടായതെന്ന് അഫ്ഗാൻ സർക്കാർ വക്താവ് ബിലാൽ കരീമി പറഞ്ഞു. സുരക്ഷാസേനയെ ആശുപത്രിക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.
മോട്ടോർ സൈക്കിളിലെത്തിയ ചാവേർ ആശുപത്രി കവാടത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. എത്ര ആളുകൾ കൊല്ലപ്പെട്ടുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.