Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാടുവിട്ടത്​ രക്​തച്ചൊരിച്ചിൽ ഒഴിവാക്കാൻ, താലിബാൻ വിജയിച്ചുകഴിഞ്ഞു- പലായനം ചെയ്​ത അഫ്​ഗാൻ പ്രസിഡന്‍റിന്‍റെ ആദ്യ പ്രതികരണം
cancel
Homechevron_rightNewschevron_rightWorldchevron_right''നാടുവിട്ടത്​...

''നാടുവിട്ടത്​ രക്​തച്ചൊരിച്ചിൽ ഒഴിവാക്കാൻ, താലിബാൻ വിജയിച്ചുകഴിഞ്ഞു''- പലായനം ചെയ്​ത അഫ്​ഗാൻ പ്രസിഡന്‍റിന്‍റെ ആദ്യ പ്രതികരണം

text_fields
bookmark_border

കാബൂൾ: പ്രവചിക്കപ്പെട്ടതിനെക്കാൾ വേഗത്തിൽ അഫ്​ഗാൻ പിടിച്ച താലിബാനെ ഭയന്ന്​ നാടുവിട്ട പ്രസിഡന്‍റ്​ അശ്​റഫ്​ ഗനിയുടെ ആദ്യ പ്രതികരണം പുറത്ത്​. രാജ്യത്ത്​ രക്​തച്ചൊരിച്ചിൽ ഒഴിവാക്കാൻ​ താൻ നാടുവി​ട്ടെന്നാണ്​ അശ്​റഫ്​ ഗനിയുടെ വാക്കുകൾ. കാബൂളിൽ തങ്ങിയിരുന്നുവെങ്കിൽ ''എണ്ണമറ്റ രാജ്യസ്​നേഹികൾ കുരുതി ചെയ്യപ്പെടും. കാബൂൾ നഗരം തകർക്കപ്പെടുകയും ചെയ്യും''- പ്രസ്​താവന പറയുന്നു. ''താലിബാൻ വിജയിച്ചിരിക്കുന്നു. ഇനി രാജ്യത്തെ ജനങ്ങളുടെ സ്വത്തും അഭിമാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവർക്കാണ്. അവർ ചരിത്രത്തിലെ നിർണായക പരീക്ഷണ ഘട്ടത്തിനുമുന്നിലാണ്​​''- അദ്ദേഹം കൂട്ടിച്ചേർത്തു.

അശ്​റഫ്​ ഗനി രാജ്യംവിട്ടതായി ഞായറാഴ്ച തന്നെ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. എവി​ടേക്കെന്ന്​ അദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താജികിസ്​താനി​ലുണ്ടെന്നാണ്​ വിവരം. സമാധാന നീക്കങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്ന ഔദ്യോഗിക പ്രതിനിധി അബ്​ദുല്ല അബ്​ദുല്ല നാടുവിട്ടതിനെതിരെ ശക്​തമായി രംഗത്തുവന്നിരുന്നു. ജനങ്ങളെ ദുരിതക്കയത്തിൽ ഉപേക്ഷിച്ചാണ്​ നാടുവിടുന്നതെന്നായിരുന്നു ​പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan PresidentBloodshed
News Summary - Afghanistan President Ashraf Ghani's 1st Statement After Fleeing: 'Left to Prevent Bloodshed, Taliban Won'
Next Story