അഫ്ഗാനിൽ വീണ്ടും ഭൂകമ്പം: രണ്ടുമരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ ഒക്ടോബർ ഏഴിനുണ്ടായ വൻ ഭൂകമ്പത്തിന്റെ മുറിവുണങ്ങും മുമ്പ് വീണ്ടും ഭൂചലനങ്ങൾ. ഞായറാഴ്ച രാവിലെ എട്ടോടെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുപേർ മരിച്ചു. 150ലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ കൂടാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്. ആദ്യ ഭൂചലനം കഴിഞ്ഞ് 20 മിനിറ്റിനുശേഷം 5.5 തീവ്രതയുള്ള തുടർചലനമുണ്ടായെങ്കിലും ഇതിൽ ആർക്കും പരിക്കില്ല. പ്രവിശ്യ തലസ്ഥാനമായ ഹെറാത്തിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.
ഒരാഴ്ച മുമ്പുണ്ടായ ഭൂചലനത്തിൽ 2000ത്തിലേറെ പേർ മരിച്ചതായി താലിബാൻ ഭരണകൂടം പറയുമ്പോൾ 1294 ആണ് യു.എൻ കണക്കുപ്രകാരം മരണസംഖ്യ. മരിച്ചവരിൽ 90 ശതമാനത്തിലധികവും സ്ത്രീകളും കുട്ടികളുമാണ്. 1688 പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും തകരുകയും ചെയ്തു. ആദ്യത്തെ ദുരന്തത്തിലെ ഇരകളുടെ പുനരധിവാസം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.