Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിനിടയിലും...

കോവിഡിനിടയിലും സംഭാവനയായി 75000 മെട്രിക് ടണ്‍ ഗോതമ്പ്; ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍

text_fields
bookmark_border
കോവിഡിനിടയിലും സംഭാവനയായി 75000 മെട്രിക് ടണ്‍ ഗോതമ്പ്; ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍
cancel
camera_alt

താഹിര്‍ ഖാദിരി 

കാബൂള്‍: കോവിഡ് മഹാമാരിക്കിടയിലും 75000 മെട്രിക് ടണ്‍ ഗോതമ്പ് സംഭാവനയായി നല്‍കിയ ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാന്‍. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആറു മാസ കാലയളവിലാണ് ഇന്ത്യ ഗോതമ്പ് നല്‍കിയത്.

ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനായുള്ള ഇന്ത്യയുടെ നടപടിയോട് അങ്ങേയറ്റത്തെ നന്ദി അറിയിക്കുന്നു; അതും കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍. ആവശ്യമുള്ളപ്പോള്‍ സഹായിക്കുന്നവനാണ് സുഹൃത്തി -അഫ്ഗാന്‍ സ്ഥാനപതി താഹിര്‍ ഖാദിരി ട്വീറ്റ് ചെയ്തു.

അടുത്തിടെയുണ്ടായ കാബൂള്‍ സര്‍വകലാശാല ഭീകരാക്രമണത്തെ തുടര്‍ന്ന് എംബസി സന്ദര്‍ശിച്ച ഇന്ത്യന്‍ അധികൃതര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanIndiaWheat
Next Story