Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്​താൻ-താലിബാൻ...

അഫ്​ഗാനിസ്​താൻ-താലിബാൻ സമാധാന ചർച്ചകൾക്ക്​ ശനിയാഴ്​ച തുടക്കമാകും

text_fields
bookmark_border
അഫ്​ഗാനിസ്​താൻ-താലിബാൻ സമാധാന ചർച്ചകൾക്ക്​ ശനിയാഴ്​ച തുടക്കമാകും
cancel

വാഷിങ്​ടൺ: അഫ്​ഗാനിസ്​താൻ-താലിബാൻ സമാധാന ചർച്ചകൾക്ക്​ ശനിയാഴ്​ച തുടക്കമാകും. തീരുമാനമെടുത്ത്​ മാസങ്ങൾക്ക്​ ശേഷമാണ്​ ചർച്ചകൾ തുടങ്ങുന്നത്​. ഖത്തറിലാവും ചർച്ചകൾ നടക്കുക. ചരിത്രപരമെന്നാണ്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മെക്ക്​ പോംപിയോ ചർച്ചയെ വിശേഷിപ്പിച്ചത്​. യു.എസും താലിബാനും തമ്മിൽ ഫെബ്രുവരിയിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരമാണ്​ ചർച്ചകൾ തുടങ്ങുന്നത്​.

ചർചകൾക്കായി അഫ്​ഗാനിസ്​താനിൽ നിന്ന്​ പ്രത്യേക സംഘം ദോഹയിലേക്ക്​ തിരിച്ചു. സമാധാനം മാത്രമാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ സംഘതലവൻ അബ്​ദുല്ല പറഞ്ഞു. ചർച്ചയിൽ പ​ങ്കെടുക്കുമെന്ന്​ താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്​.

ഇതാദ്യമായാണ്​ അഫ്​ഗാൻ സർക്കാറും താലിബാൻ പ്രതിനിധികളും തമ്മിൽ നേരിട്ട്​ ചർച്ച നടത്തുന്നത്​. അമേരിക്കൻ പാവ സർക്കാരാണ്​ ഭരിക്കുന്നതെന്ന വിമർശനമുന്നയിച്ച്​ അഫ്​ഗാനിസ്​താനുമായി ചർച്ചകൾ നടത്താൻ താലിബാൻ തയാറായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanpeace talksafganisthan
News Summary - Afghanistan war: 'Historic' peace talks with Taliban set to begin
Next Story