Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2025 5:55 PMUpdated On
date_range 1 Feb 2025 5:55 PMഅഫ്ഗാനിലെ ഏക ആഡംബര ഹോട്ടൽ താലിബാൻ പിടിച്ചെടുത്തു
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്താനിലെ ഏക ആഡംബര ഹോട്ടൽ താലിബാൻ ഭരണകൂടം പിടിച്ചെടുത്തു. അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് സെറീന ഹോട്ടൽ അറിയിച്ചു.
താലിബാൻ ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഹോട്ടൽ സ്റ്റേറ്റ് ഓൺഡ് കോർപറേഷനാണ് ഹോട്ടൽ ഏറ്റെടുത്തത്. ഹോട്ടൽ കൈമാറിയത് സംബന്ധിച്ച് താലിബാൻ അധികൃതരും സെറീന ഹോട്ടൽ മാനേജ്മെന്റും പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പ് 2008ലും 2014ലും ഈ ഹോട്ടലിന് നേരെ താലിബാൻ ആക്രമണം നടത്തിയിട്ടുണ്ട്. ആദ്യത്തെ ആക്രമണത്തിൽ യു.എസ് പൗരൻ തോർ ഡേവിഡ് ഹെസ്‍ല അടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story