Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകരതയെ രാഷ്ട്രീയ...

ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവർക്കു തന്നെ അതു വിനയാകും -മോദി

text_fields
bookmark_border
narendramodi 25921
cancel

യു.എൻ: ഭീകരതയെ രാഷ്​ട്രീയ ആയുധമാക്കാമെന്ന 'പിന്തിരിപ്പൻ ചിന്ത'യുള്ള രാജ്യങ്ങൾക്കുതന്നെ അത്​ കടുത്ത ഭീഷണിയാകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്​ട്രസഭയുടെ ​76ാമത്​ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

നിയമ​ങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തെ ശക്തിപ്പെടുത്താൻ അന്താരാഷ്​ട്ര സമൂഹം ഒറ്റക്കെട്ടായി പറയണമെന്ന്​​, ഇന്തോ-പസഫിക്​ മേഖലയിൽ ചൈന സൈനിക ശക്തിപ്രകടനം നടത്തുന്നതിനെ സൂചിപ്പിച്ച്​ അദ്ദേഹം പറഞ്ഞു. ഭീകരത പടർത്താനും ഭീകര പ്രവർത്തനങ്ങൾക്കും അഫ്​ഗാനിസ്​താ‍െൻറ ഭൂമി ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കേണ്ടത്​ അനിവാര്യമാണ്​. അഫ്​ഗാനിലെ ഇപ്പോഴത്തെ സാഹചര്യം, തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കായി ഒരു രാജ്യവും മുതലെടുക്കുന്നില്ലെന്നതും ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.

ജനാധിപത്യത്തി‍െൻറ മാതാവ്​ എന്നറിയപ്പെടുന്ന രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. റെയിൽവേ സ്​റ്റേഷനിലെ ചായക്കടക്കാരനിൽനിന്ന്​ പ്രധാനമന്ത്രിയിലേക്കുള്ള ത‍​െൻറ വളർച്ച രാജ്യത്തെ ജനാധിപത്യത്തി‍െൻറ ശക്തിയാണ്​ കാണിക്കുന്നത്​ -മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:United nations
News Summary - Afghanistan’s territory should not be used to spread terrorism, says PM
Next Story