അഫ്ഗാനിൽ അടിമത്തത്തിന്‍റെ ചങ്ങലകൾ തകർന്നെന്ന് ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കിയതിനെ സ്വാഗതം ചെയ്യുന്ന പ്രസ്താവനയുമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അഫ്ഗാനിൽ അടിമത്തത്തിന്‍റെ ചങ്ങലകൾ തകർന്നെന്ന് ഇംറാൻ ഖാൻ പറഞ്ഞു. യഥാർഥ അടിമത്തത്തേക്കാൾ ഭീതിതമാണ് മാനസിക അടിമത്തം. അടിച്ചമർത്തപ്പെട്ട മനസുകൾക്ക് ഒരിക്കലും വലിയ തീരുമാനങ്ങളെടുക്കാനാവില്ലെന്നും ഇംറാൻ ഖാൻ പറഞ്ഞു.
രാജ്യത്തെ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലാണ് ഇംറാൻ ഖാൻ താലിബാൻ അധിനിവേശവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണം നടത്തിയത്. താലിബാന് സഹായം നൽകിയെന്ന ആരോപണത്തിൽ പാകിസ്താനെതിരെ ആഗോളതലത്തിൽ വിമർശനം ഉയരുന്നതിനിടെയാണ് ഇംറാൻ ഖാന്‍റെ പ്രതികരണം.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ മാധ്യമമായി കാണുന്നതിന് പകരം പിന്നീട് ഇംഗ്ലീഷ് സംസ്കാരത്തെ അപ്പാടെ ഉൾക്കൊണ്ടാൽ എന്തായിരിക്കും അവസ്ഥ? മറ്റ് സംസ്കാരങ്ങളെ ഏറ്റെടുക്കുകയും അതിന് മാനസികമായി കീഴ്പ്പെടുകയും ചെയ്യുന്നത് യഥാർഥ അടിമത്തത്തെക്കാൾ മോശമാണ്. യഥാർഥ അടിമത്തത്തെക്കാൾ ഭീകരമാണ് മാനസിക അടിമത്തം -ഇംറാൻ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.