കുരങ്ങുപനി: പാശ്ചാത്യ മാധ്യമങ്ങൾ കറുത്ത വംശജരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്തിന്?- ആഫ്രിക്കൻ മാധ്യമപ്രവർത്തകർ
text_fieldsനെയ്റോബി: പാശ്ചാത്യരാജ്യങ്ങളിൽ പടരുന്ന കുരങ്ങുപനിക്കും മാധ്യമങ്ങൾ വാർത്തയിൽ കറുത്ത വംശജരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് ആഫ്രിക്കൻ മാധ്യമപ്രവർത്തകർ.
കെനിയ ആസ്ഥാനമായ ഫോറിൻ പ്രസ് അസോസിയേഷൻ ആഫ്രിക്ക (എഫ്.പി.പി.എ) എന്ന സംഘടനയാണ് രംഗത്തുവന്നത്. ഇത്തരം റിപ്പോർട്ടിംഗ് ആഫ്രിക്കൻ ജനത നേരിടുന്ന വംശീയ വിവേചനത്തിന് ആക്കം കൂട്ടും. കറുപ്പിനെ ശിക്ഷിക്കപ്പെടേണ്ടതായി ചിത്രീകരിച്ച് 'വെളുപ്പിന്റെ വിശുദ്ധി'യെ നിലനിർത്താണോ ഈ ശ്രമമെന്നും എഫ്.പി.പി.എ ചോദിച്ചു.
യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ട രോഗത്തെ സൂചിപ്പിക്കാൻ അവിടുത്തെ ആശുപത്രികളുടെ ചിത്രങ്ങളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചുകൂടേയെന്നും, വൈറസ് പടരുന്നതിന് വർണ്ണ-വംശ വ്യത്യാസമില്ല, അതുകൊണ്ടുതന്നെ വാർത്ത ചിത്രീകരണത്തിലും വർണവിവേചനം പാടില്ല എന്നും അവർ തുറന്നടിച്ചു.
വസൂരിയുടെ ഗണത്തിൽ പെട്ട കുരങ്ങുപനി രോഗിയുമായി അടുത്തിടപെട്ടാൽ ആണ് പടരുക. ചുണങ്ങ്, പനി, തലവേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ. 12 രാജ്യങ്ങളിലായി ആകെ 92 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. യൂറോപ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സ്ഥിരീകരിക്കാത്ത മറ്റ് 28 കേസുകൾ ഉണ്ടെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.