ദശാബ്ദങ്ങൾ നീണ്ട കഠിനാധ്വാനം: ആഫ്രിക്ക പോളിയോ മുക്തമാകുന്നു
text_fields
അബുജ: അന്താരാഷ്ട്രത്തിലുള്ള ആരോഗ്യ സംഘടനകൾ, ദേശീയ, പ്രാദേശിക സർക്കാരുകൾ, കമ്മ്യൂണിറ്റി വോളൻറിയർമാർ, രോഗത്തെ അതിജീവിച്ചവർ എന്നിങ്ങനെ വലിയൊരു കൂട്ടായ്മയുടെ പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ ആഫ്രിക്കൻ ഭൂഖണ്ഡം പോളിയോ മുക്തമാകുന്നു. നാലു വർഷത്തിന് മുമ്പ് വടക്കൻ നൈജീരിയയിൽ രേഖപ്പെടുത്തിയ പോളിയോ കേസുകൾക്ക് ശേഷം ഇതുവരെ ആഫ്രിക്കയിൽ പോളിയോ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഫ്രിക്ക റീജിയണൽ സർട്ടിഫിക്കേഷൻ കമ്മീഷൻ (ARCC) സാക്ഷ്യപ്പെടുത്തുന്നു. പക്ഷാഘാതത്തിനും ചിലരിൽ മരണത്തിനുവരെ കാരണമായേക്കാവുന്ന ൈവറസ് ബാധ ഭൂഖണ്ഡത്തിൽ നിന്നും ഇല്ലാതായി എന്നത് പ്രതീക്ഷ നൽകുന്ന വാർത്തയാണ്.
ആഫ്രിക്കയിൽ വർഷങ്ങളായി തുടർന്നുവന്ന പോളിയോ നിർമാർജന ക്യാമ്പയിനുകളുടെ ഭാഗമായി ബൊർനോ സ്റ്റേറ്റിലെ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി നിരീക്ഷിക്കുകയും നൈജീരിയയിലെ കലാപകാരികളിൽ വരെ പോളിയോ നിർമാർജ്ജനമെന്നത് എത്തുകയും ചെയ്തതോടെയാണ് ഭൂഖണ്ഡം പോളിയോ മുക്തമായത്.
47 ആഫ്രിക്കൻ രാജ്യങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളുടെ സമഗ്രമായ വിലയിരുത്തലിനെ തുടർന്നാണ് പോളിയോ മുക്ത ഭൂഖണ്ഡമെന്ന പ്രഖ്യാപനമെന്ന് ലോകാരോഗ്യ സംഘടന രൂപീകരിച്ച സ്വതന്ത്ര സംഘടനയായ എ.ആർ.സി.സി ചെയർ ഡോ. റോസ് ലെകെ അറിയിച്ചു.
1996ൽ ആഫ്രിക്കയിൽ 75,000 കുട്ടികൾക്കാണ് പോളിയോ ബാധിച്ചത്. ആഫ്രിക്ക പോളിയോ മുക്തമായി എന്നത് വളരെ പ്രധാനപ്പെട്ടതും മഹത്തരവുമായ കാര്യമായാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന ആഫ്രിക്കൻ റീജിയണൽ ഡയറക്ടർ ഡോ. മാത്ഷിദിസോ മൊയിതി പറഞ്ഞു.
ആഗോള പോളിയോ നിർമാർജ്ജന സംരംഭത്തിൽ ഏകോപന ചുമതല വഹിച്ചത് ലോകാരോഗ്യ സംഘടനയാണ്. ദേശീയ സർക്കാരുകളുടെയും പ്രാദേശിക ഭരണകൂടുങ്ങളുടെയും കൂട്ടായ്മ, യൂണിസെഫ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫ ഫൗണ്ടേഷൻ, റോട്ടറി ഇൻറർനാഷണൽ, യു.എസ് സെൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവർക്കൊപ്പം ഭൂഖണ്ഡത്തിലുടനീളമുള്ള ദശലക്ഷക്കണക്കിന് കമ്മ്യൂണിറ്റി വോളൻറിയർ പോളിയോ നിർമാർജ്ജനത്തിന് മുന്നിട്ടിറങ്ങി.
സമൂഹത്തെ നന്നായി നിരീക്ഷിച്ചുകൊണ്ടും ആരോഗ്യ പ്രവർത്തകർക്കെതിരെ പോലും ആക്രമണങ്ങളുണ്ടാകുന്ന തരത്തിൽ പോളിയോ വാക്സിനെ കുറിച്ച് നിലനിന്നിരുന്ന സംശയം ദൂരീകരിച്ചും പോളിയോ അതിജീവിച്ചവരെ നിർമാർജ്ജന സംഘങ്ങളിൽ ഉൾപ്പെടുത്തിയുമെല്ലാമാണ് വൈറസിനെ തുടച്ചുനീക്കുന്നതിൽ പ്രധാന ഘടകങ്ങളായി വർത്തിച്ചതെന്നും മൊയ്തി പറഞ്ഞു.
പോളിയോ അതിജീവിച്ചവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ആരോഗ്യസംഘടനകൾ പ്രവർത്തനം തുടരുന്നത്. നിലവിൽ പ്രാധാന്യം ആഫ്രിക്കൻ മേഖലയിലെ വൈകല്യമുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുക എന്നതിനാണ്. ആരോഗ്യമെന്നത് മരണത്തിന് വരെ കാരണമായേക്കാവുന്ന ഒരു രോഗത്തിൻെറ അഭാവം മാത്രമല്ല, പൂർണ്ണമായ ക്ഷേമമാണ്" -മൊയ്തി കൂട്ടിച്ചേർത്തു.
"വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ ആരംഭിച്ച കാര്യങ്ങൾ ഈ ഫലങ്ങൾ സൃഷ്ടിച്ചു എന്നത് അവിശ്വസനീയമാണ്. പോളിയോ അതിജീവിച്ചവരെന്ന നിലയിൽ ഞങ്ങൾ ഏറ്റവും സന്തുഷ്ടരാണ്, രാജ്യത്തെ അവസാനത്തെ പോളിയോ അതിജീവിച്ചവരായിരിക്കും ഞങ്ങൾ എന്ന് വിശ്വസിക്കുന്നു" -പോളിയോ ബാധിതരുടെ അവകാശങ്ങൾക്കായി പ്രചാരണം നടത്തുന്ന നൈജീരിയയിലെ അസോസിയേഷൻ ഓഫ് പോളിയോ സർവൈവേഴ്‌സിൻെറ സഹസ്ഥാപകനായ മുസ്ബാഹു ലോവാൻ ദിദി പ്രതികരിച്ചു. നൈജീരിയയിൽ പോളിയോ ബാധിച്ചവരിൽ 90 ശതമാനവും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും ലോവാൻ ദിദി പറഞ്ഞു.
1988-ൽ ആഗോള പോളിയോ നിർമാർജ്ജനം സംരംഭം രൂപീകരിച്ചതോടെയാണ് ആഗോളതലത്തിൽ പോളിയോ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായത്. അതിനുശേഷം, പോളിയോ കേസുകൾ 350,000 നിന്ന് 2018 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 33 കേസുകളായി കുറഞ്ഞു. ആഫ്രിക്കയിൽ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിലുള്ള ക്യാെമ്പയിനാണ് ഭൂഖണ്ഡത്തിലെ പോളിയോ നിരക്ക് കുറക്കാൻ സഹായിച്ചത്.
എന്നാൽ വടക്കൻ നൈജീരിയയിലെ കലാപം രോഗം നിർമാർജനം ചെയ്യുന്നതിന് തടസമായി. 2013 ൽ കാനോയിൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകിയ ഒമ്പത് സ്ത്രീകളെ ബോക്കോ ഹറാം കലാപകാരികൾ വെടിവച്ചു കൊന്നു. ഈ മേഖലയിലെ പോളിയോ നിർമാർജന ശ്രമങ്ങളിൽ ഏർപ്പെട്ട 67 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധി പേർ ആക്രമിക്കപ്പെട്ടു.
വാക്‌സിൻ സുരക്ഷിതമല്ലെന്നും എച്ച്.ഐ.വി, എയ്ഡ്‌സ് എന്നിവക്ക് കാരണമാകുമെന്നും രാജ്യത്തിൻെറ വടക്കൻ ഭാഗത്തെ ജനസംഖ്യ കുറക്കുന്നതിന് സ്ത്രീകളെ വന്ധ്യംകരിക്കുന്നതാണെന്നും അഭ്യൂഹങ്ങൾ ഉയർന്നത് പോളിയോ നിർമാർജനത്തിന് വെല്ലുവിളിയായി. പ്രദേശത്ത് പാശ്ചാത്യ മെഡിക്കൽ സംഘടനാപ്രവർത്തകരെ വിന്യസിച്ചത് മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണെന്നും ആരോപണമുയർന്നു.
2003 ജൂലൈയിൽ വടക്കൻ നൈജീരിയയിലെ അഞ്ച് സംസ്ഥാനങ്ങൾ ഒരു വർഷത്തേക്ക് പോളിയോ പ്രതിരോധ കുത്തിവെപ്പ് നിർത്തിവച്ചു. നൈജീരിയയിലെ വാർഷിക പോളിയോ കേസുകൾ പിന്നീട് കുതിച്ചുയർന്നു. നൈജീരിയൻ വൈറസ് ബാധ ആഫ്രിക്കയിലുടനീളം പടർന്നു.
വടക്കൻ നൈജീരിയയിലെ മറ്റ് രോഗങ്ങൾക്കായുള്ള വിവാദപരമായ മെഡിക്കൽ പരീക്ഷണങ്ങളുടെ കയ്പേറിയ അനുഭവങ്ങൾ അവരെ പ്രതിരോധ കുത്തിവെപ്പുകളെ എതിർത്തു. തുടർന്ന് രാഷ്ട്രീയ, സമുദായ, മതനേതാക്കളെ ആകർഷിക്കുന്നതിനുള്ള വലിയ ശ്രമമാണ് നടന്നത്. 2015 ൽ പ്രസിഡൻറ് മുഹമ്മദ് ബുഹാരി തൻെറ പേരക്കുട്ടികളിൽ ഒരാൾക്ക് ഓറൽ വാക്സിൻ തുള്ളികൾ നൽകുന്നത് ടെലിവിഷനിലൂടെ പ്രചരിപ്പിച്ചു. ഇത് പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് വഴിത്തിരിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.