ബോംബ് ഭീഷണി: ഫ്രാന്‍സ് വിമാനം കെനിയയില്‍ ഇറക്കി
text_fieldsനൈറോബി: മൊറീഷ്യസില്‍നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കെനിയയില്‍ ഇറക്കി. വിമാനത്തിലെ ശൗചാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു ഭീഷണി. കെനിയന്‍ തീരപ്രദേശമായ മൊംബാസയിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. 14 ജീവനക്കാരും 459 യാത്രക്കാരുമായി വിമാനം മൊറീഷ്യസില്‍നിന്ന് പ്രാദേശികസമയം ഒമ്പതിനായിരുന്നു യാത്രതിരിച്ചത്. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയശേഷം വിമാനത്തില്‍ പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.
ബോംബ് വെക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഉപകരണം നീക്കംചെയ്തതായും മറ്റു വിമാനങ്ങളുടെ യാത്രയെ ബാധിച്ചിട്ടില്ളെന്നും വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിലെ ശൗചാലയത്തില്‍നിന്ന് സംശയാസ്പദമായ വസ്തു കണ്ടെടുത്തതായും ഇത് നിര്‍ജീവമാക്കിയതായും മൊംബാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കരീം റജാന്‍ പറഞ്ഞു.
അടിയന്തരമായി വിമാനമിറക്കിയതിനെ തുടര്‍ന്ന് സുരക്ഷാകാരണത്താല്‍ വിമാനത്താവളമടച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു യാത്രക്കാരെ ചോദ്യം ചെയ്തതായി കെനിയന്‍ പൊലീസിനെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാര്‍ സംശയാസ്പദമായ വസ്തു കണ്ടതിനെ തുടര്‍ന്ന് കാബിന്‍ ജീവനക്കാരെ വിവരമറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പൈലറ്റ് മൊംബാസ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായായിരുന്നു. കുറച്ച് യാത്രക്കാരെ ചോദ്യം ചെയ്തതായി കെനിയന്‍ ആഭ്യന്തരമന്ത്രി ജോസഫ് കെയ്സറി വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടെടുത്ത വസ്തുവിന്‍െറ നിജ$സ്ഥിതിയെപ്പറ്റി ഫ്രാന്‍സുമായും മൊറീഷ്യസുമായും ചേര്‍ന്ന് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ നവംബര്‍ 13ന് നടന്ന 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുശേഷം സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 31ന് നടന്ന 224 റഷ്യന്‍യാത്രക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.