റഷ്യന്‍ വിമാനാപകടം ഐ.എസ് വാദം തള്ളി റഷ്യയും ഈജിപ്തും
text_fieldsകൈറോ: 17 കുട്ടികളും ഏഴ് ജീവനക്കാരുമുള്‍പ്പെടെ 224 പേര്‍ കൊല്ലപ്പെട്ട റഷ്യന്‍ വിമാനം ഐ.എസ് തകര്‍ത്തതാണെന്ന വാദം ഈജിപ്ത് തള്ളി. വിമാനാപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഐ.എസിന്‍െറ അവകാശവാദം ഈജിപ്ത് പ്രധാനമന്ത്രി തള്ളിയത്. അപകടം സാങ്കേതിക തകരാര്‍ മാത്രമാവാനാണ് സധ്യതയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിനു പിന്നില്‍ ഐ.എസ് അല്ളെന്ന് റഷ്യന്‍ ഗതാഗത മന്ത്രി മാക്സിം സൊക്ലോവും വ്യക്തമാക്കി.
അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റഷ്യന്‍ സംഘം കൈറോയില്‍ എത്തി. വിമാനം തകര്‍ക്കാന്‍ ബോംബ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചതായി തെളിവില്ളെന്ന് വിദഗ്ധരും അറിയിച്ചു.
സിറിയയില്‍ ഐ.എസിനെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് വിമാനം വീഴ്ത്തിയതെന്ന് ഐ.എസ് അവകാശപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് ഇന്നലെ വിമാനം തകര്‍ത്തുവെന്ന അവകാശവാദം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉന്നയിച്ചത്. ഈജിപ്തിലെ ഏറ്റവും അസ്ഥിരമായ മേഖലകളിലൊന്നായ സീനായില്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് കടുത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഈജിപ്തിലെ വിനോദസഞ്ചാര കേന്ദ്രമായ ശറമുശൈ്ശഖില്‍നിന്ന് റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനമാണ് സീനാ മേഖലയില്‍ തകര്‍ന്നുവീണത്.
അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ സ്ഥിരീകരണം വരുന്നതുവരെ സീനാ മേഖലയിലൂടെ പറക്കേണ്ടതില്ളെന്ന് എമിറേറ്റ്സ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന എന്നീ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടുകിട്ടിയ വിമാനത്തിന്‍െറ ബ്ളാക് ബോക്സ് പരിശോധനക്കായി അയച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെങ്കടലിലെ റിസോര്‍ട്ട് നഗരമായ ശറമുശൈ്ശഖില്‍നിന്ന് റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലേക്കു പുറപ്പെട്ട വിമാനത്തില്‍ 217 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരുമാണുണ്ടായിരുന്നത്. വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരില്‍ മൂന്ന് യുക്രെയ്ന്‍കാരൊഴികെ എല്ലാവരും റഷ്യക്കാരാണ്. വടക്കന്‍ സീനായിലെ അല്‍അരിശ് നഗരത്തിനടുത്തുള്ള മലമ്പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. ഐ.എസ് തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മേഖലയാണിത്.
അപകടത്തില്‍ മരിച്ച 163 പേരുടെ മൃതദേഹം മധ്യസീനായിലെ മലനിരകളില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ യാത്രപുറപ്പെട്ട വിമാനം സീനായില്‍നിന്ന് 9400 മീറ്റര്‍ ഉയരത്തില്‍ പറക്കുമ്പോഴാണ് റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. അല്‍പനിമിഷത്തിനുശേഷം തുര്‍ക്കിയിലെ എയര്‍കണ്‍ട്രോള്‍റൂമില്‍ വിമാനത്തില്‍നിന്നുള്ള സിഗ്നല്‍ ലഭിച്ചു. പിന്നീട് ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. വിമാനം രണ്ടായി പിളര്‍ന്നുവെന്ന് സ്ഥലത്തത്തെിയ രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. വാല്‍ഭാഗത്തു തീ പിടിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ വിമാനത്തിന്‍െറ അപകടാവസ്ഥയെക്കുറിച്ച് സഹപൈലറ്റിന് ആശങ്കയുണ്ടായിരുന്നതായി ഭാര്യയുടെ വെളിപ്പെടുത്തല്‍. വിമാനം പുറപ്പെടും മുമ്പ് സാങ്കേതിക തകരാറിനെക്കുറിച്ച് സഹ പൈലറ്റ് സെര്‍ജി ട്രുകാചേവ് അധികൃതരെ ബോധിപ്പിച്ചതായും ഭാര്യ നതാലിയ ട്രുകാചേവ് റഷ്യന്‍ ചാനലായ എന്‍.ടി.വിക്കു നല്‍കിയ അഭിമുഖത്തിനില്‍ പറഞ്ഞു. പറന്നുയര്‍ന്ന് കുറച്ചുസമയം കഴിഞ്ഞപ്പോള്‍തന്നെ വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു പൈലറ്റെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
പരിചയസമ്പന്നനായിരുന്നു പൈലറ്റ് എന്നും വിമാനത്തിന് തകരാര്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ളെന്നും മെട്രോജെറ്റ് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.