ക്രിസ്ത്യന്‍–മുസ്ലിം ചര്‍ച്ച സമാധാനത്തിന് അനിവാര്യമെന്ന് പോപ്
text_fieldsനൈറോബി: കെനിയയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ ക്രിസ്ത്യന്‍-മുസ്ലിം നേതാക്കളുടെ ചര്‍ച്ച അനിവാര്യമാണെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. രാജ്യത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പോപ്പിന്‍െറ പ്രഖ്യാപനം. പോപ്പിന്‍െറ ആദ്യ ആഫ്രിക്കന്‍ സന്ദര്‍ശനമാണിത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അഞ്ചുദിവസത്തെ പര്യടനത്തിനത്തെിയ പോപ് നൈറോബി യൂനിവേഴ്സിറ്റിയിലെ സര്‍വകലാശാല ഗ്രൗണ്ടില്‍ കുര്‍ബാന നടത്തി. മതം കലാപങ്ങളെ ന്യായീകരിക്കുന്നതിനുള്ള മാധ്യമമായി ഉപയോഗിക്കരുതെന്നും കുര്‍ബാനക്കിടെ പോപ് ആവശ്യപ്പെട്ടു.
വിശുദ്ധ നാമങ്ങള്‍ വിദ്വേഷവും കലാപവും പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായി ഉപയോഗിക്കരുത്. മതത്തിന്‍െറ പേരില്‍ യുവാക്കള്‍ തീവ്രവാദികളാകുന്ന പ്രവണത ഭയപ്പെടുത്തുന്നതാണ്. വെസ്റ്റേജ് മാളിലെയും ഗരീസാ സര്‍വകലാശാലയിലെയും മന്ദേരയിലെയും ആക്രമണങ്ങളുടെ മുറിവുകള്‍ ജനങ്ങളുടെ മനസ്സില്‍നിന്ന് ഉണങ്ങിയിട്ടില്ളെന്ന് തനിക്കറിയാമെന്ന് അടുത്തിടെ കെനിയയില്‍ നടന്ന മൂന്ന് തീവ്രവാദി ആക്രമണങ്ങള്‍ സൂചിപ്പിച്ച് പോപ് പറഞ്ഞു.
തീവ്രവാദത്തിന്‍െറ ഇരകളുടെ കണ്ണീരൊപ്പാന്‍ മതനേതാക്കള്‍ ഒന്നിക്കണം. സമാധാനത്തിന്‍െറ പ്രവാചകരാവാനും പോപ് ആഹ്വാനം ചെയ്തു. സമാധാനപാലകര്‍ മറ്റുള്ളവരെയും അതിന്‍െറ പാതയിലേക്ക് നയിക്കും.ഐക്യവും പരസ്പര ബഹുമാനവും ഇഴചേര്‍ന്നതായിരിക്കും ആ ലോകമെന്നും പോപ് സൂചിപ്പിച്ചു. നൈറോബിയിലെ യു.എന്‍ മേഖലാ ആസ്ഥാനവും പോപ് സന്ദര്‍ശിച്ചു.
പോപ്പിന് കെനിയന്‍ മുസ്ലിം സുപ്രീം കൗണ്‍സില്‍ തലവന്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ബുസൈദി പിന്തുണ പ്രഖ്യാപിച്ചു. മുസ്ലിംകളും ക്രിസ്ത്യാനികളും തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തെ നയിക്കുന്ന കാലം വരുമെന്നും അതിനു തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടന്‍െറ കോളനിയായിരുന്ന കെനിയയില്‍ ക്രിസ്ത്യാനികളാണ് കൂടുതല്‍. ആകെ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് മുസ്ലിംകള്‍.
ഏപ്രിലില്‍ വടക്കുകിഴക്കന്‍ കെനിയയിലെ ക്രിസ്ത്യന്‍ കോളജ് ലക്ഷ്യം വെച്ചു നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍ശബാബ് സംഘങ്ങള്‍ ഏറ്റെടുത്തിരുന്നു.
ഒരു മാസം മുമ്പ് മന്ദേര മേഖലയില്‍ 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്‍െറ ഉത്തരവാദിത്തവും ഈ സംഘം ഏറ്റെടുത്തിരുന്നു. 2013 സെപ്റ്റംബറില്‍ ഈ തീവ്രവാദസംഘത്തിന്‍െറ ആക്രമണത്തില്‍ നൈറോബിയില്‍ 67 പേരാണ ്കൊല്ലപ്പെട്ടത്. സോമാലിയയിലേക്ക് സൈന്യത്തെ അയക്കാനുള്ള കെനിയന്‍ സര്‍ക്കാറിന്‍െറ തീരുമാനം ഈ സംഘം എതിര്‍ത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.