ചേരിജനതക്ക് സാന്ത്വനവുമായ് പാപ്പ
text_fieldsനൈറോബി: ആഫ്രിക്കന്‍ പര്യടനത്തിനിടെ കെനിയയിലെ ചേരി സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് ഐക്യത്തിന്‍േറയും സമാധാനത്തിന്‍േറയും സന്ദേശം പ്രചരിപ്പിക്കാനായിരുന്നു പാപ്പയുടെ സന്ദര്‍ശനം.
ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കന്‍ഗേമി ചേരിയാണ് പാപ്പ സന്ദര്‍ശിച്ചത്. ക്രിസ്ത്യാനികളടക്കം താമസിക്കുന്ന ചേരിയില്‍ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളോ ശുചിമുറിയോ ഇല്ല. മിക്കവരും കുടിലിലാണ് താമസിക്കുന്നത്.
പോപ് എത്തുന്നതറിഞ്ഞ് മണിക്കൂറുകള്‍ക്കുമുമ്പേ ആയിരങ്ങള്‍ അനുഗ്രഹംതേടിയത്തെി. ചേരിനിവാസികള്‍ പോപ്പിനെ വരവേല്‍ക്കാന്‍ വഴിനീളെ അലങ്കരിച്ചു.
ചേരി സന്ദര്‍ശനത്തിനുശേഷം പോപ് കാസറാനി നാഷനല്‍ സ്റ്റേഡിയത്തില്‍ ജനങ്ങളെ അഭിവാദ്യംചെയ്തു. വിവിധ മതനേതാക്കളുമായും പോപ്പ് ചര്‍ച്ച നടത്തി. ശേഷം നൈറോബിയിലെ യു.എന്‍ ആസ്ഥാനം സന്ദര്‍ശിച്ച് പാരിസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ നിര്‍ണായക തീരുമാനമെടുത്തില്ളെങ്കില്‍ വന്‍ദുരന്തമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.