Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2016 11:16 PM GMT Updated On
date_range 5 April 2017 11:50 PM GMTലൈബീരിയയില്‍ വീണ്ടും ഇബോള
text_fieldsbookmark_border
മൊണ്‍റോവിയ: ലൈബീരിയയില്‍ വീണ്ടും ഇബോള വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യൂ ക്രൂ നഗരത്തിലെ റിഡംഷന്‍ ഹോസ്പിറ്റലില്‍ 30കാരിയായ വനിത മരിച്ചത് ഇബോള ബാധിച്ചാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ലാബ് വഴി നടത്തിയ പരിശോധനയില്‍ വൈറസ് ബാധയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ ഇബോള നിര്‍മാര്‍ജനം ചെയ്തതായി കഴിഞ്ഞ ജനുവരി 14ന് പ്രഖ്യാപിച്ചശേഷമാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story