മാധ്യമ സ്വാതന്ത്ര്യത്തില്‍ അമേരിക്കയേക്കാള്‍ മുന്നില്‍ ആഫ്രിക്ക
text_fieldsലണ്ടന്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് റിപ്പോര്‍ട്ട്. ഭൂഖണ്ഡതലത്തില്‍ പത്രസ്വാതന്ത്ര്യത്തില്‍ യൂറോപ്പാണ് ഒന്നാം സ്ഥാനത്ത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് രണ്ടാം സ്ഥാനമുള്ളപ്പോള്‍, മൂന്നാം സ്ഥാനത്താണ് അമേരിക്ക. അടുത്തകാലത്തായി അമേരിക്കന്‍ ഭൂഖണ്ഡ രാജ്യങ്ങളില്‍ പത്ര പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കിഴക്കന്‍ യൂറോപ്പിലും വടക്കന്‍ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും പത്രപ്രവര്‍ത്തകര്‍ക്കുനേരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
മാധ്യമ സൗഹൃദാന്തരീക്ഷം, സുതാര്യത, അപ്രഖ്യാപിത വിലക്കുകള്‍, മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പത്രപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.